‘ഇന്ത്യയെ സംരക്ഷിക്കാൻ പാര്‍ട്ടി ഇത്തവണ പല വിട്ടുവീഴ്ചകളും ചെയ്കു’; വോട്ട് ഏകാധിപത്യത്തിനെതിരെയെന്ന് യെച്ചൂരി

ദില്ലി : ഇന്ത്യയെ സംരക്ഷിക്കാൻ ഏകാധിപത്യത്തിന് എതിരെ വോട്ട് ചെയ്തുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം ചെയ്യൂരി. വോട്ട് ചെയ്തത് ആംആദ്മി സ്ഥാനാർത്ഥിക്കാണെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് ചെയ്യാത്ത പല വിട്ടുവീഴ്ചകളും ഇന്ത്യയെ സംരക്ഷിക്കാൻ തന്‍റെ പാർട്ടി ഇത്തവണ ചെയ്തു. മുംബൈയില്‍ ശിവസേന ഭവനില്‍ മുൻപ് പാർട്ടിക്കാർ ആരും പോയില്ല. ഇത്തവണ അവിടെ യോഗത്തില്‍ അടക്കം പങ്കെടുത്തു. വർഗീയ പരാമർശങ്ങള്‍ ബിജെപി അവർത്തിക്കുമ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി എടുക്കാത്തത് ദൗർഭാഗ്യകരമാണെന്നും യെച്ചൂരി പറഞ്ഞു.
അതേസമയം, ആറാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പിലേക്കുളള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ആറ് സംസ്ഥാനങ്ങളിലായി 58 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തിയത്. ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. കേന്ദ്രമന്ത്രിമാർ അടക്കം പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ആദ്യ രണ്ട് മണിക്കൂറില്‍ 10.82 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കൂടുതല്‍ പോളിങ് ബംഗാളിലാണ്. 16.54 ശതമാനം. കുറവ് ഒഡീഷയില്‍ 7.43 ശതമാനം.

Advertisements

രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് , സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി,കേന്ദ്ര മന്ത്രിമാരായ എസ് ജയശങ്കർ, ഹർദീപ് സിംഗ് പുരി, എഎപി മന്ത്രി അതിഷി മെർലേന, ഗൗതം ഗംഭീർ, ഹരിയാന മുന്‍ മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ മനോഹർലാല്‍ ഖട്ടർ, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടക്കമുള്ള പ്രമുഖ‌ർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആഹ്വാനം ചെയ്തു. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ദില്ലിയിലെയും ഹരിയാനയിലെയും എല്ലാ സീറ്റുകളിലും ഈ ഒറ്റഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുക. 889 സ്ഥാനാർത്ഥികളാണ് ആറാം ഘട്ടത്തില്‍ ജനവിധി തേടുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.