പാർട്ടി നടപടി വൈകിപ്പിച്ച്‌ ജോർജ് എം തോമസിനെ രക്ഷിക്കാൻ ശ്രമിച്ചു; സിപിഎം കോഴിക്കോട് ജില്ലാ സമ്മേളന ചർച്ചയിൽ വിമർശനം

കോഴിക്കോട്: മുൻ എംഎല്‍എ ജോർജ് എം തോമസിനെ നേതാക്കള്‍ സംരക്ഷിച്ചുവെന്ന് സിപിഎം കോഴിക്കോട് ജില്ലാ സമ്മേളന ചർച്ചയില്‍ വിമർശനം. പാർട്ടി നടപടി വൈകിപ്പിച്ച്‌ ജില്ലാ സെക്രട്ടറിയേറ്റ് ജോർജ് എം തോമസിനെ രക്ഷിക്കാൻ ശ്രമിച്ചു എന്നാണ് പൊതു ചർച്ചയില്‍ വിമർശനം ഉയർന്നത്. പെൻഷനുകള്‍ മുടങ്ങിയത് പാർട്ടിക്കും സർക്കാരിനും തിരിച്ചടിയാണെന്നും അവ സമയത്തിന് നല്‍കണമെന്നും ചർച്ചയില്‍ ആവശ്യമുയർന്നു.

Advertisements

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും തിരുവമ്പാടി മുൻ എംഎല്‍എയുമായിരുന്ന ജോർജ് എം തോമസിനെ 2023 ജൂലൈയിലാണ് സസ്പെൻഡ് ചെയ്തത്. പോക്സോ കേസിലെ പ്രതിയെ രക്ഷിക്കാൻ ഇടപെട്ടു, പ്രതിയില്‍ നിന്ന് 25 ലക്ഷം കൈപ്പറ്റി, സഹായിച്ച പൊലീസുദ്യോഗസ്ഥന് ഭൂമി നല്‍കി, നാട്ടുകാരനില്‍ നിന്ന് വഴി വീതി കൂട്ടാനായി മധ്യസ്ഥനെന്ന നിലയില്‍ ഒരു ലക്ഷം രൂപ വാങ്ങി, ക്വാറി മുതലാളിമാരെക്കൊണ്ട് വീട് നിർമ്മാണത്തിന് സാമഗ്രികള്‍ വാങ്ങിപ്പിച്ചു തുടങ്ങിയ ഗൗരവമുള്ള ആരോപണങ്ങളാണ് പാർട്ടിയുടെ അന്വേഷണ റിപ്പോർട്ടില്‍ ശരിവെച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജോർജ് എം തോമസ് എംഎല്‍എ ആയിരുന്ന 2006 -2011. 2016-21 കാലയളവിലുമാണ് ക്രമക്കേടുകള്‍ നടന്നതെന്ന് റിപ്പോർട്ടിലുണ്ട്. പരാതിക്കാരായ പാർട്ടി നേതാക്കളും നാട്ടുകാരും തെളിവ് സഹിതമാണ് മൊഴി നല്‍കിയത്. 14 മാസത്തിന് ശേഷം ജോർജ് എം തോമസിനെ സിപിഎം തിരിച്ചെടുത്തു. ബ്രാഞ്ച് അംഗമായാണ് പാർട്ടിയില്‍ തിരിച്ചെത്തിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.