ബൈക്കുകളിലെത്തിയ 15 അംഗ സംഘം വീടിന്‍റെ ജനല്‍ച്ചിലുകള്‍ അടിച്ച്‌ തകർത്തു; പത്തനംതിട്ടയില്‍ സിപിഐ ലോക്കല്‍ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം

റാന്നി : പത്തനംതിട്ടയില്‍ സി.പി.ഐ ലോക്കല്‍ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം. കടമ്മനിട്ട വട്ടോണമുരിപ്പിലെ ബാബുജിയുടെ വീടിന് നേരെയാണ് ഒരു സംഘം ആക്രമണം നടത്തിയത്. വീടിന്‍റെ ജനല്‍ചില്ലുകള്‍ അടിച്ച്‌ തകർത്ത സംഘം വാഹനങ്ങളും നശിപ്പിച്ചു. കല്ലേറില്‍ ലോക്കല്‍ സെക്രട്ടറിക്കും പരിക്കുണ്ട്. കല്ലേറ് കൊണ്ട് ബാബുജിയുടെ കൈക്കാണ് പരിക്കേറ്റത്. ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. ബൈക്കുകളിലെത്തിയ 15 അംഗ സംഘം വീടിന്‍റെ ജനല്‍ച്ചിലുകള്‍ അടിച്ച്‌ തകർത്തു. സിറ്റൌട്ടിലുണ്ടായിരുന്ന കസേരകള്‍ വലിച്ചെറിഞ്ഞു.

Advertisements

പരിസരത്ത് പാർക്ക് ചെയ്തിരുന്ന ബാബുജിയുടെ ഓട്ടോറിക്ഷയും നശിപ്പിച്ചു. വീട്ട്മുറ്റത്ത് എത്തിയ സംഘം എന്തോ പേര് വിളിച്ചത് കേട്ടു. പിന്നാലെ ആക്രമണമുണ്ടായെന്ന് ബാബുജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആക്രമി സംഘത്തിലെ ചിലരെ കണ്ടാലറിയാം. ആരുമായും തനിക്കൊരു പ്രശ്നവുമില്ല. പിന്നെ എന്തിനാണ് വീട് കയറി ആക്രമിച്ചതെന്ന് അറിയില്ലെന്നും ബാബുജി പറഞ്ഞു. കടമ്മനിട്ട ആമപ്പാറയിലും വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ആക്രമണങ്ങളില്‍ മൂന്ന് ബൈക്കുകള്‍ക്ക് കേട് പാടുകള്‍ സംഭവിച്ചു. ഇവിടെയും വീടിന്‍റെ ജനല്‍ച്ചില്ലുകള്‍ അക്രമി സംഘം അടിച്ച്‌ തകർത്തിട്ടുണ്ട്. സംഭവത്തില്‍ ആറൻമുള പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.