കൊച്ചി : സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നതില്‍ തീരുമാനം നാളെയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. നാളെ രാവിലെ 11ന് മാധ്യമങ്ങളെ കാണുമെന്നും കെ വി തോമസ് പറഞ്ഞു.
Advertisements
ദേശീയതലത്തില്‍ ബിജെപി ഇതര സഖ്യം രൂപപ്പെടേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം ശശി തരൂരിനും തനിക്കും എതിരെ എടുക്കുന്ന നിലപാട് സ്വാഭാവികമാണെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ പങ്കെടുക്കുന്നത് ആദ്യത്തെ സംഭവമല്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്റിന്റെ അന്തിമ തീരുമാനത്തെ ആശ്രയിച്ചായിരിക്കും ഇത് സംബന്ധിച്ച തീരുമാനമെന്നും കെ വി തോമസ് പറഞ്ഞു.