ദത്ത് വിവാദത്തില്‍ അനുപമയുടെ അച്ഛനെതിരെ നടപടി; പി.എസ് ജയചന്ദ്രനെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി സിപിഎം

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ അനുപമയുടെ അച്ഛനെതിരെ നടപടി സ്വീകരിച്ച് സിപിഎം. പി.എസ് ജയചന്ദ്രനെ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കിയാണ് നടപടി കൈക്കൊണ്ടത്. പ്രശ്‌നത്തില്‍ പാര്‍ട്ടി സ്വീകരിക്കുന്ന ആദ്യ നടപടിയാണ് ഇത്. ഭാവി പാര്‍ട്ടി പരിപാടികളില്‍ ഇദ്ദേഹത്തെ പങ്കെടുപ്പിക്കേണ്ടതില്ല എന്നും കേശവദാസപുരത്ത് ചേര്‍ന്ന കമ്മിറ്റിയില്‍ തീരുമാനമായി. പ്രശ്‌നം പഠിക്കാന്‍ സിപിഎം അന്വേഷണ സമിതിയെ നിയോഗിക്കും.

Advertisements

എന്നാല്‍, താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അജിത്തിന്റെ സ്വഭാവം മോശമാണെന്ന് മകളെ അറിയിച്ചിരുന്നുവെന്നും ജയചന്ദ്രന്‍ കമ്മിറ്റിയില്‍ പറഞ്ഞു. ലോക്കല്‍ കമ്മിറ്റി തീരുമാനം ഏരിയാകമ്മിറ്റി അംഗീകരിച്ചാല്‍ ജയചന്ദ്രന്‍ പുറത്തായതിന് സമാനമായ അവസ്ഥ ഉണ്ടാവും.

Hot Topics

Related Articles