തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ നീല പെട്ടി വിവാദവുമായി ബന്ധപ്പെട്ട് എൻഎൻ കൃഷ്ണദാസിന് താക്കീത് നല്‍കി സിപിഎം. കൃഷ്ണദാസിനെ പരസ്യമായി താക്കീത് ചെയ്യാനാണ് സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം. പാലക്കാട് പെട്ടി വിഷയത്തില്‍ തെറ്റായ പരാമർശം നടത്തിയതിനാണ് നടപടിയുണ്ടായത്. കൃഷ്ണദാസിന്റെ നിലപാട് പാർട്ടി നിലപാടിന് വിരുദ്ധമായിരുന്നുവെന്നും പ്രസ്താവന പാർട്ടിയില്‍ ഭിന്നത ഉണ്ടെന്ന പ്രതീതി ഉണ്ടാക്കിയെന്നും സിപിഎം വിലയിരുത്തുന്നു.
വയനാട് ഡിസിസി ട്രഷറുടെ ആത്മഹത്യയില്‍ ഐസി ബാലകൃഷ്ണൻ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വാർത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സിപിഎം വിഷയം ജനങ്ങളില്‍ എത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് ഇരട്ടത്താപ്പാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സർക്കാറിനും പാർട്ടിക്കും എതിരായ പ്രചാര വേലകള്‍ പഴയത് പോലെ ഫലിക്കുന്നില്ല എന്നാണ് ഉപതെരഞ്ഞെടുപ്പില്‍ വോട്ട് കൂടിയത് തെളിയിക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.