ക്രെഡിറ്റ് കാർഡ് സ്കോർ തട്ടിപ്പുകളില്‍ നിന്ന് സ്വയം എങ്ങനെ സംരക്ഷിക്കാം? അറിയേണ്ടതെല്ലാം…

വായ്‌പ എളുപ്പത്തില്‍ ലഭിക്കുന്നതിന്, നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്.നിങ്ങള്‍ ഒരു ബാങ്കിനെയോ സാമ്പത്തിക സ്ഥാപനത്തെയോ സമീപിക്കുകയാണെങ്കില്‍ അവർ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കുകയോ വായ്പ അംഗീകരിക്കുന്നതിന് മുൻപ് റിപ്പോർട്ട് ചെയ്യുകയോ ചെയ്യും. 300 മുതല്‍ 900 വരെയാണ് ക്രെഡിറ്റ് സ്കോർ അക്കങ്ങള്‍ ഉണ്ടാകുക.

Advertisements

ഇത് 750-ന് മുകളില്‍ നിലനിർത്തേണ്ടത് പ്രധാനമാണെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. ഇതിന് താഴെ ആണെങ്കില്‍ നിങ്ങളുടെ വായ്പ അപേക്ഷ നിരസിക്കപ്പെടാനുള്ള സാധ്യതയുണ്ട്. എന്നാല്‍, ക്രെഡിറ്റ് സ്‌കോറുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ഫോണ്‍ കോളുകള്‍, ഇമെയിലുകള്‍, എസ്‌എംഎസുകള്‍ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ വഴി ഈ തട്ടിപ്പുകള്‍ നടക്കാറുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്വയം എങ്ങനെ സംരക്ഷിക്കാം?

* ഇന്ത്യയില്‍, നാല് പ്രധാന ക്രെഡിറ്റ് ബ്യൂറോകള്‍ ഉണ്ട്, (CIBIL, Experian, Equifax, Crif High Mark). ഈ സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വഴിയോ അംഗീകൃത ഏജൻസികള്‍ വഴിയോ നിങ്ങള്‍ക്ക് ക്രെഡിറ്റ് സ്കോർ ലഭിക്കും. ഈ ഏജൻസികള്‍ കൃത്യമായ ക്രെഡിറ്റ് റിപ്പോർട്ടുകള്‍ നല്‍കുന്നു.

* നിങ്ങളുടെ ഇൻ്റർനെറ്റ് ബാങ്കിംഗ് പാസ്‌വേഡ്, ക്രെഡിറ്റ് കാർഡ് പിൻ അല്ലെങ്കില്‍ മൊബൈല്‍ ആപ്പ് ക്രെഡൻഷ്യലുകള്‍ ഒരിക്കലും അപരിചിതർക്കും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇമെയില്‍ വഴി നല്‍കരുത്.

* ഫോണിലൂടെയോ ഇമെയിലിലൂടെയോ സന്ദേശത്തിലൂടെയോ അയയ്‌ക്കുന്ന ആവശ്യപ്പെടാത്ത ഓഫറുകളിലൂടെ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ പരിശോധിക്കരുത്. ആളുകളെ പെട്ടെന്ന് കുടുക്കാൻ ഇത്തരം വിദ്യകള്‍ ക്രിമിനലുകള്‍ ഉപയോഗിക്കാറുണ്ട്.

* മികച്ച വരുമാനം വാഗ്ദാനം ചെയ്യുന്നതും ക്രെഡിറ്റ് സ്കോർ വർധിപ്പിക്കുന്ന് പറയുന്നതുമായ ബിസിനസുകളില്‍ നിന്ന് വിട്ടുനില്‍ക്കുക. ക്രെഡിറ്റ് സ്കോറുകള്‍ മെച്ചപ്പെടുത്തുമെന്ന് നിയമപരമായ ക്രെഡിറ്റ് കമ്ബനികള്‍ ഒരിക്കലും അവകാശപ്പെടുന്നില്ല.

* നിങ്ങളുടെ ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെന്റുകള്‍ പതിവായി പരിശോധിക്കുകയും അനധികൃത ഇടപാടുകള്‍ ഉണ്ടോ എന്ന് നിരീക്ഷിക്കുകയും ചെയ്യുക. ഏതെങ്കിലും അനുമാനങ്ങള്‍ കണ്ടെത്തിയാല്‍, ഉടൻ തന്നെ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക

തട്ടിപ്പുകാരെ എങ്ങനെ തിരിച്ചറിയാം?

* ക്രെഡിറ്റ് കാർഡ് സ്കോർ ഉടനടി മെച്ചപ്പെടുത്തണമെന്ന് നിങ്ങളോട് നിർബന്ധിക്കുക

* നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നതിനുമുമ്ബ് പണം നല്‍കാൻ ആവശ്യപ്പെടുന്നു.

* ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറില്‍ വലിയ വർധനവ് വാഗ്ദാനം

* ഫോണ്‍ നമ്പർ, ക്രെഡിറ്റ് കാർഡ് വിവരങ്ങള്‍, സാമ്പത്തിക വിവരങ്ങള്‍ എന്നിവ പോലുള്ള വ്യക്തിഗത വിവരങ്ങള്‍ നല്‍കാൻ ആവശ്യപ്പെടുന്നു.

എന്തു സംഭവിച്ചാലും റിപ്പോർട്ട് ചെയ്യുക

തട്ടിപ്പിനിരയാകുകയോ തട്ടിപ്പിനുള്ള ശ്രമം നടന്നുവെന്ന് മനസിലാകുകയോ ചെയ്താല്‍, അധികാരികളോട് റിപ്പോർട്ട് ചെയ്യുന്നത് പ്രധാനമാണ്. നിങ്ങളുടെ പ്രദേശത്തെ സൈബർ ക്രൈം വിഭാഗത്തില്‍ പരാതിപ്പെടുകയോ https://cybercrime(dot)gov(dot)in/ യില്‍ ഓണ്‍ലൈൻ പരാതി രജിസ്റ്റർ ചെയ്യുകയോ ചെയ്യാവുന്നതാണ്. ജാഗ്രത പാലിച്ചും വിവേകത്തോടെയും ഇടപെടുന്നതിലൂടെ ക്രെഡിറ്റ് കാർഡ് സ്കോർ തട്ടിപ്പുകളില്‍ നിന്ന് സ്വയം സംരക്ഷിക്കാനാവും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.