അവസാന ഓവറിൽ ഇന്ത്യയ്ക്ക് നാണം കെട്ട തോൽവി : ബംഗ്ലാദേശിനെതിരെ തുടർച്ചയായ രണ്ടാം തോൽവിയിൽ തലയിൽ മുണ്ടിട്ട് ടീം ഇന്ത്യ 

ധാക്ക : ബംഗ്ലാദേശിനെതിരായ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് നാണം കെട്ട തോൽവി. അവസാന ഓവറിലെ അവസാന പന്തിൽ മുഹമ്മദ് സിറാജിന്റെ വിക്കറ്റ് വീഴ്ത്തിയാണ് ആറ് റണ്ണിന്റെ വിജയം ബംഗ്ലാ കടുവകൾ ആഘോഷിച്ചത്. പരിക്കേറ്റ് പുറത്തിരുന്ന ശേഷം മടങ്ങിയെത്തി ആക്രമണം നടത്തിയ ക്യാപ്റ്റൻ രോഹിത് ശർമയാ (28 പന്തിൽ 51 ) ണ് വിജയത്തിന് തൊട്ടടുത്ത് എത്തിച്ചത്.  

Advertisements

69 ന് 6 എന്ന നിലയിൽ തകർന്ന ബംഗ്ലാദേശിനെ സെഞ്ച്വറി പോരാട്ടത്തിലൂടെ മെഹദിഹസനാണ് മാന്യമായ സ്കോറിൽ എത്തിച്ചത്. 77 റണ്ണെടുത്ത മുഹമ്മദുള്ള മെഹദിഹസന് കൂട്ടു നിന്നു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ നിര കൂട്ടത്തകർച്ചയായി. ഒടുവിൽ പരിക്കേറ്റ ക്യാപ്റ്റൻ രോഹിത് ശർമ്മ ബാറ്റിങ്ങ് ഇറങ്ങിയാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.