ഡൽഹി: ട്വന്റി 20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി മുൻ താരം ആർ പി സിംഗ്. രോഹിത് ശർമ്മയ്ക്കൊപ്പം വിരാട് കോഹ്ലി ഓപ്പൺ ചെയ്യണമെന്നാണ് ഇന്ത്യൻ മുൻ താരത്തിന്റെ ഒരു നിർദ്ദേശം. മൂന്നാം നമ്പറിൽ 100 ശതമാനം സഞ്ജു സാംസൺ ടീമിലുണ്ടാകണം. സൂര്യകുമാർ യാദവിനെ നാലാം നമ്പറിൽ ഇറക്കാം. അഞ്ചാം നമ്പറിൽ റിഷഭ് പന്തിനെയും ആറാമനായി ഹാർദ്ദിക്ക് പാണ്ഡ്യയയെയും ടീമിൽ ഉൾപ്പെടുത്താമെന്നും ആർ പി സിംഗ് പറഞ്ഞു.
ഇത്തരമൊരു ടീം ലൈനപ്പ് ആണ് താൻ ആഗ്രഹിക്കുന്നത്. എന്നാൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഇന്ത്യൻ ക്യാപ്റ്റനും പരിശീലകനുമാണ്. ടീം കോമ്പിനേഷൻ പൂർണ്ണമാകുന്ന രീതിയിൽ ഏതൊരു താരത്തെയും ഉൾപ്പെടുത്താമെന്നും ഇന്ത്യൻ മുൻ പേസർ അഭിപ്രായപ്പെട്ടു. ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ നാളെ പരിശീലന മത്സരത്തിന് ഇറങ്ങുകയാണ്. ബംഗ്ലാദേശ് ആണ് എതിരാളികൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാളത്തെ പരിശീലന മത്സരത്തിൽ വിരാട് കോഹ്ലി കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ജൂൺ അഞ്ചിന് ഇന്ത്യ ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങും. അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂൺ ഒമ്പതിന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ പാകിസ്താനെ നേരിടും.