പോർട്ട് ഓഫ് സ്പെയിൻ : ദക്ഷിണാഫ്രിക്ക 55 റൺ എടുക്കുന്നതിനിടെ വീണത് പത്ത് വിക്കറ്റ്, സ്കോർ ബോർഡിൽ ഒരു റൺ പോലും ചേർക്കാനാവാതെ 153 ൽ വച്ച് മടങ്ങിയത് ആറ് ഇന്ത്യൻ ബാറ്റർമാർ. ഒരു ടെസ്റ്റിന്റെ ആദ്യ ദിനം 74 ഓവർ എറിഞ്ഞപ്പോൾ വീണത് 23 വിക്കറ്റുകൾ ! സിറാജിന്റെ ആറു വിക്കറ്റ് നേട്ടത്തോടെ ഇന്ത്യ പിടിമുറുക്കിയ രണ്ടാം ടെസ്റ്റ് ആദ്യദിനം നടന്നത് നാടകീയ നിമിഷങ്ങൾ. ഒൻപത് ഓവറിൽ 15 റൺ മാത്രം വഴങ്ങി സിറാജ് ആറ് വിക്കറ്റ് വീഴ്ത്തിയ ആദ്യ ഇന്നിംങ്ങ്സിൽ , ബുറയും മുകേഷും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ ദക്ഷിണാഫ്രിക്ക 55 റണ്ണിന് പുറത്തായി. ദക്ഷിണാഫ്രിക്കൻ നിരയിൽ ബെൻഡിങ്ങാവും (12) , വരേയെന്നെയും (15) മാത്രമാണ് രണ്ടക്കം കടന്നത്. കരുതലോടെ തുടങ്ങിയ ഇന്ത്യയ്ക്ക് ആദ്യം ജയ്സ്വാളിനെ നഷ്ടമായി. ഇന്ത്യൻ സ്കോർ 17 ൽ എത്തിയപ്പോൾ പൂജ്യം റണ്ണായിരുന്നു ജയ്സ്വാളിന്റെ സംഭാവന. 72 ൽ രോഹിത് ശർമ്മ (39) , 105 ൽ ശുഭ്മാൻ ഗിൽ (36) , 110 ൽ അയ്യർ (0) എന്നിവർ മടങ്ങി. 153 ൽ കെ എൽ രാഹുൽ (8) മടങ്ങിയതിനു പിന്നാലെ നടന്നത് ഒരു വലിയ ഘോഷയാത്രയായിരുന്നു. 153 ൽ ജഡേജ (O) , ബുംറ (0) , കോഹ്ലി (46) , സിറാജ് (0), പ്രതീഷ് കൃഷ്ണ (0) എന്നിവർ ഇതേ സ്കോറിൽ അതിവേഗം മടങ്ങി. ഏഴ് പേരാണ് ഇന്ത്യൻ ടീമിൽ പൂജ്യത്തിനു മടങ്ങിയത്. ഒരു പന്തുപോലും ബാറ്റ് ചെയ്യാത്ത മുകേഷ് കുമാർ റൺ ഒന്നും എടുക്കാതെ പുറത്താകാതെ നിന്നു. മറുപടി ബാറ്റിംഗിൽ കരുതലോടെ കളിച്ചെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് ഇതിനോടകം മൂന്ന് വിക്കറ്റുകൾ നഷ്ടമായിട്ടുണ്ട്. എൽ ഗാർ (12) , സോറാസി (1) , സ്റ്റബ്സ് (1) എന്നിവർ അതിവേഗം മടങ്ങി. മാക്രവും (36) , ബെൻഡിങ്ങാമും ആണ് ക്രീസിൽ. ദക്ഷിണാഫ്രിക്കയ്ക്കായി ബർഗർ , റബാൻഡ , എൻഡിനി എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജ് റൺഔട്ട് ആവുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സിൽ ബുംറ ഒന്നും മുകേഷ് കുമാർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.