മുംബൈ: വാംഖഡേ സ്‌റ്റേഡിയത്തിൽ ന്യൂസിലൻഡിന് എതിരായ മൂന്നാം ടെസ്റ്റിന് ഇന്ത്യ ഇറങ്ങുമ്പോൾ രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് പുതിയ റെക്കോർഡ്. മൂന്നാം ടെസ്റ്റിൽ രണ്ടു സിക്‌സർ കൂടി അടിച്ചാൽ രോഹിത് ശർമ്മയ്ക്ക് ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ സിക്‌സടിച്ച താരത്തിനൊപ്പം എത്താം. ടെസ്റ്റിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ സികിസ് അടിച്ചത് സാക്ഷാൽ വീരേന്ദ്ര സേവാഗാണ്. 103 മത്സരത്തിൽ 178 ഇന്നിംങ്‌സുകളിൽ നിന്ന് 90 സിക്‌സറുകളാണ് വീരേന്ദ്ര സേവാഗ് നേടിയിരിക്കുന്നത്. 63 മത്സരങ്ങളിൽ നിന്നും 109 ഇന്നിംങ്‌സുകളിൽ ബാറ്റ് ചെയ്ത രോഹിത് ശർമ്മ 88 സിക്‌സറുകൾ പറത്തിയിട്ടുണ്ട്. രണ്ടു സിക്‌സറുകൾ കൂടി അടിച്ചാൽ രോഹിത് വീരേന്ദ്ര സേവാഗിന് ഒപ്പം എത്തും. മൂന്നു സിക്‌സാണ് അടിയ്ക്കുന്നതെങ്കിൽ രോഹിത്തിന് സേവാഗിനെ മറികടക്കാൻ സാധിക്കും. 78 സിക്‌സറുമായി മഹേന്ദ്ര സിംങ് ധോണിയാണ് മൂന്നാം സ്ഥാനത്ത്. 69 സിക്‌സ് അടിച്ച സച്ചിൻ ടെൻഡുൽക്കറാണ് നാലാം സ്ഥാനത്ത്. നിലവിൽ കളിക്കുന്നവരിൽ 68 സിക്‌സുമായി രവീന്ദ്ര ജഡേജയും, 64 സിക്‌സുമായി പന്തും അഞ്ചും ആറും സ്ഥാനത്തുണ്ട്.