സ്‌പോട്‌സ് ഡെസ്‌ക്
എന്തുകൊണ്ടാണ് ഇന്ത്യൻ റൺ മിഷീൻ കോഹ്ലിയെ കിംങ് എന്നു വിളിക്കുന്നതെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു. ഒരിക്കലും തകർക്കാനാവാത്ത മഹാമേരുക്കൾ പോലും കടപുഴക്കിയെറിഞ്ഞ് ഇന്ത്യൻ ഇതിഹാസം തന്റെ കുതിപ്പ് തുടരുകയാണ്. ട്വന്റ് 20 ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ റൺ നേടുന്ന താരമെന്ന റെക്കോർഡാണ് വിരാട് കോഹ്ലി സ്വന്തം പേരിലേയ്ക്കു തിരുത്തിയെഴുതിയത്. സച്ചിനും ധോണിയ്ക്കും ശേഷം ഇന്ത്യൻ ക്രിക്കറ്റിനെ സ്വന്തം തോളിലേറ്റുന്ന കിംങ് കോഹ്ലി ഇക്കുറി മറികടന്നത് ശ്രീലങ്കൻ ഇതിഹാസം മഹേള ജയവർദ്ധനയുടെ റെക്കോർഡാണ്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 16 റൺ നേടിയപ്പോഴാണ് മഹേളയുടെ റെക്കോർഡ് കോഹ്ലി മറികടന്നത്.
ഇതോടെ ലോകകപ്പ് ട്വന്റ് 20 യിൽ 23 മത്സരങ്ങളിൽ നിന്നും 1065 റണ്ണാണ് കോഹ്ലി അടിച്ചു കൂട്ടിയത്. ശ്രീലങ്കൻ ഇതിഹാസം മഹേള ജയവർദ്ധന 1016 റണ്ണാണ് നേടിയിരുന്നത്. ഈ റെക്കോർഡ് നേടുന്നതിനായി 13 അരസെഞ്ച്വറികളാണ് കോഹ്ലി സ്വന്തമാക്കിയത്. ലോകകപ്പ് ട്വന്റി 20 യിൽ ഏറ്റവും കൂടുതൽ അര സെഞ്ച്വറി സ്വന്തമാക്കിയതും കോഹ്ലി തന്നെയാണ്. ഏഴു അര സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയുമുള്ള യൂണിവേഴ്‌സൽ ബോസ് ക്രിസ് ഗെയിലാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും ക്രിസ് ഗെയിലിനൊപ്പം രണ്ടാം സ്ഥാനം അലങ്കരിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ട്വന്റി 20 യിൽ ആവറേജിലും കോഹ്ലി തന്നെയാണ് ഒന്നാം സ്ഥാനത്ത്. 88.75 ശരാശരിയുള്ള കോ്ഹ്ലിയുടെ ആവറേജ് മറ്റേതൊരു ബാറ്ററേക്കാളും ഏറെ മുന്നിലാണ്. പത്ത് ഇന്നിംങ്‌സ് എങ്കിലും ബാറ്റ് ചെയ്ത ബാറ്റർമാരുടെ ആവറേജ് നോക്കുമ്പോഴാണ് കോഹ്ലി ഏറെ മുന്നിൽ നടക്കുന്നത്. രണ്ടാമതുള്ള മൈക്ക് ഹസിയ്ക്ക് 54.62 മാത്രമാണ് ആവറേജുള്ളത്.
സൂര്യശോഭയിൽ
ഇനി ഒന്നാമൻ
ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് ചരിത്രങ്ങളാണ് സൂര്യയും കോഹ്ലിയും. കിംങ് കത്തിത്തെളിഞ്ഞ് ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രം തന്നെ തിരുത്തി ഉയർത്തെണീക്കുമ്പോൾ , കുട്ടി ക്രിക്കറ്റിലെ ഒന്നാമനായി ആകാശം മുട്ടെ ഉയർന്നിരിക്കുകയായണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഉദയസൂര്യൻ. സ്‌കൈ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന സൂര്യകുമാർ യാദവ് ലോക ട്വന്റി 20 യിലെ ഒന്നാം നമ്പർ ബാറ്ററായി മാറി. പാക്കിസ്ഥാന്റെ മുഹമ്മദ് റിസ്വാനെ രണ്ടാം സ്ഥാനത്തേയ്ക്ക് പിൻതള്ളിയാണ് സൂര്യ കുട്ടി ക്രിക്കറ്റിൽ ലോകത്തിലെ ഒന്നാമനായത്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ മത്സരത്തിൽ ഇന്ത്യൻ ബാറ്റിംങ് നിര സമ്പൂർണമായും തകർന്നടിഞ്ഞപ്പോൾ 40 പന്തിൽ 68 റണ്ണുമായി പിടിച്ചു നിന്നത് സൂര്യമാത്രമായിരുന്നു. ഈ പ്രകടനമാണ് സൂര്യയെ ലോക ട്വന്റി 20 യിൽ ഒന്നാം റാങ്കുകാരനാക്കിയത്. ഈ വർഷം ലോകട്വന്റി 20യിൽ 935 റണ്ണുമായി ഏറ്റവുമധികം റൺസും സ്വന്തമാക്കിയെന്ന റെക്കോർഡും സൂര്യയ്ക്ക് സ്വന്തം.