ഏഴു മത്സരങ്ങളില്‍ അഞ്ചിലും എതിർടീമിലെ മുഴുവൻ ബാറ്റർമാരെയും പുറത്താക്കുക ;  വിക്കറ്റ് വേട്ടക്കാരിലെ ആദ്യ അഞ്ചിലുള്ളത് മൂന്നുപേർ : ബോളിംഗ് തന്ത്രത്തിന് പിന്നിലെ വെസ്റ്റിൻഡീസ് കരുത്ത്

ന്യൂസ് ഡെസ്ക് : കളിച്ച ഏഴു മത്സരങ്ങളില്‍ അഞ്ചിലും എതിർടീമിലെ മുഴുവൻ ബാറ്റർമാരെയും പുറത്താക്കുക, വിക്കറ്റ് വേട്ടക്കാരിലെ ആദ്യ അഞ്ചില്‍ മൂന്നുപേർ ഇടംപിടിക്കുക.ഉജ്ജ്വലപ്രകടനത്തോടെ അഫ്ഗാനിസ്താൻ ട്വന്റി 20 ലോകകപ്പ് സെമിയിലെത്തിയപ്പോള്‍ അവരുടെ ബൗളർമാരെ പ്രത്യേകം അഭിനന്ദിക്കണം.

Advertisements

ഈ ലോകകപ്പിലെ ഏഴുകളിയില്‍ അഫ്ഗാൻ ബൗളർമാർ വീഴ്ത്തിയത് 63 വിക്കറ്റുകളാണ്. ഇതില്‍ അഞ്ചിലും അവർ എതിർനിരയെ ഓളൗട്ടാക്കി. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ മൂന്ന് അഫ്ഗാൻ താരങ്ങളുണ്ട്. ഫസല്‍ ഹഖ് ഫാറൂഖി ഏഴു കളിയില്‍ 16 വിക്കറ്റുമായി ഒന്നാമതാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നായകൻ റാഷിദ്ഖാൻ ഏഴുകളിയില്‍ 14 വിക്കറ്റുമായി മൂന്നാമതും നവീനുള്‍ ഹഖ് 13 വിക്കറ്റുമായി അഞ്ചാമതുമുണ്ട്.

ലോകകപ്പിലെ ആദ്യമത്സരത്തില്‍ യുഗാൻഡയെ 16 ഓവറില്‍ 58 റണ്‍സിന് എറിഞ്ഞിട്ട അഫ്ഗാൻ 125 റണ്‍സിന് ജയിച്ചു. രണ്ടാം കളിയില്‍ ന്യൂസീലൻഡിനെ 15.2 ഓവറില്‍ ഓളൗട്ടാക്കി 84 റണ്‍സിന് ജയിച്ചു. മൂന്നാം കളിയില്‍ പാപ്പുവ ന്യൂഗിനിയെ 19.5 ഓവറില്‍ 95 റണ്‍സിന് ഓളൗട്ടാക്കി ഏഴു വിക്കറ്റ് ജയം. വിൻഡീസിനോടും സൂപ്പർ എട്ടില്‍ ഇന്ത്യയോടും തോറ്റെങ്കിലും പിന്നീട് ഓസ്ട്രേലിയയെ 19.2 ഓവറില്‍ 127 റണ്‍സിന് പുറത്താക്കി. മത്സരം 21 റണ്‍സിന് ജയിച്ചു.

റണ്‍വേട്ടയിലും മുന്നില്‍

റണ്‍വേട്ടക്കാരില്‍ ഒന്നും മൂന്നും സ്ഥാനങ്ങളിലുള്ളതും അഫ്ഗാൻ താരങ്ങളാണ്. റഹ്മാനുള്ള ഗുർബാസ് ഏഴു കളിയില്‍ മൂന്ന് അർധസെഞ്ചുറികളോടെ 281 റണ്‍സ് നേടി ഒന്നാമതുണ്ട്. ഇബ്രാഹിം സദ്രാൻ അത്രതന്നെ കളികളില്‍ രണ്ട് അർധസെഞ്ചുറികളോടെ 229 റണ്‍സടിച്ചു.

തിളങ്ങി ബ്രാവോ

അഫ്ഗാൻ ബൗളിങ് തിളങ്ങുമ്ബോള്‍ വെസ്റ്റ് ഇൻഡീസ് മുൻ ഓള്‍റൗണ്ടർ ഡ്വെയ്ൻ ബ്രാവോയും പ്രശംസിക്കപ്പെടുന്നു. ടീമിന്റെ ബൗളിങ് ഉപദേശകനാണ് ബ്രാവോ.

ലോകകപ്പിനുമുന്നോടിയായാണ് അദ്ദേഹം അഫ്ഗാൻ ടീമിനൊപ്പം ചേർന്നത്. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ തനിക്കൊപ്പമുള്ള ടീമിന് വിലപ്പെട്ട നിർദേശങ്ങള്‍ നല്‍കാൻ ബ്രാവോക്കായി. ഓസീസിനെതിരായ ജയത്തിനുശേഷം ടീം ബസില്‍ ബ്രാവോയുടെ ‘ചാമ്ബ്യൻ’ പാട്ടിന് ടീം നൃത്തംചെയ്യുന്ന വീഡിയോ വൈറലായിരുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗില്‍ ചെന്നൈയുടെ ബൗളിങ് കോച്ചായ പരിചയംകൂടി കണക്കിലെടുത്താണ് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് ബ്രാവോയുടെ സേവനംതേടിയത്.

ലോകകപ്പ് മത്സരങ്ങളിലുടനീളം ബൗണ്ടറി ലൈനിനു തൊട്ടരികെ ടീം നായകനോടോ ബൗളർമാരുമായോ സംസാരിക്കുന്ന ബ്രാവോയെ കാണാമായിരുന്നു. ടീമിന്റെ ഓരോ വിജയവും ടീമംഗങ്ങളെപ്പോലെത്തന്നെ ബ്രാവോ ആഘോഷിക്കുന്നു.

Hot Topics

Related Articles