പതിനഞ്ച് വർഷത്തെ അന്താരാഷ്‌ട്ര കരിയറിന് വിരാമമിട്ട് ഡേവിഡ് വാർണർ ; പാഡഴിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ സ്വന്തം വാറുണ്ണി

ന്യൂസ് ഡെസ്ക് : ക്രിക്കറ്റിൽ 15 വർഷത്തെ അന്താരാഷ്‌ട്ര കരിയറിന് വിരാമമിട്ട് ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ബാറ്റർമാരില്‍ ഒരാളായ ഡേവിഡ് വാർണർ.സെൻ്റ വിൻസൻ്റില്‍ ബംഗ്ലാദേശ് അഫ്ഗാനെതിരെ പരാജയപ്പെട്ടതോടെ ഓസ്ട്രേലിയ ടി20 ലോകകപ്പില്‍ സെമി കാണാതെ പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.110 അന്താരാഷ്‌ട്ര ടി20കളില്‍ നിന്ന് 33.44 ശരാശരിയില്‍ 3277 റണ്‍സ് നേടിയ വാർണർ 28 അർദ്ധശതകവും ഒരു സെഞ്ച്വറിയും സ്വന്തമാക്കി. ഇന്ത്യയില്‍ ഏറ്റവും ആരാധകരുള്ള വിദേശ താരങ്ങളില്‍ ഒരാളാണ് വാർണർ. വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ഐപിഎല്‍ കളിക്കുന്ന താരം ടിക് ടോക് വീഡിയോകളിലൂടെയാണ് വലിയ ജനപ്രീതി നേടിയത്.

Advertisements

ഇടം കൈയൻ ഓപ്പണർ അവസാന ഏകദിനം കളിച്ചത് 2023 ലോകകപ്പ് ഫൈനലിലായിരുന്നു. ജനുവരിയില്‍ പാകിസ്താനെതിരെയായിരുന്നു അവസാന ടെസ്റ്റ് മത്സരം. അതേസമയം അടുത്ത വർഷം നടക്കുന്ന ചാമ്ബ്യൻ ട്രോഫി കളിക്കാൻ താത്പ്പര്യമുണ്ടെന്ന് വാർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. ടീമിന്റെ തീരുമാനം അനുസരിച്ച്‌ അക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യക്കെതിരെയുള്ള അവസാന മത്സരത്തില്‍ ആറ് റണ്‍സെടുത്താണ് വാർണർ പുറത്തായത്. അർഷദീപിന്റെ പന്തില്‍ സൂര്യകുമാർ യാദവാണ് ക്യാച്ചെടുത്തത്. ഗാർഡ് ഓഫ് ഓണർ അടക്കമുള്ള ഒരു ആദരവും ഏറ്റുവാങ്ങാതെയായിരുന്നു മടക്കം. കാരണം സെമിയിലേക്ക് കടക്കുമെന്ന് ഓസ്ട്രേലിയയും വാർണറും പ്രതീക്ഷിച്ചിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.