തുടർച്ചയായ രണ്ടാം പരാജയവുമായി ലങ്ക ; ശ്രീലങ്കയ്ക്കെതിരെ ബംഗ്ലാദേശിൻ്റെ വിജയം രണ്ട് വിക്കറ്റിന്

ന്യൂയോർക്ക് : ടി20 ലോകകപ്പ് ഗ്രൂപ്പ് ഡി-യില്‍ ശ്രീലങ്കയെ തകർത്ത് ബംഗ്ലാദേശ്. മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ജയം.ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ക്യാപ്റ്റൻ നജ്മുല്‍ ഹൊസൈൻ ഷാന്റോയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു ബൗളർമാരുടെ പ്രകടനം. നിശ്ചിത ഓവറില്‍ ശ്രീലങ്കയെ ഒൻപത് വിക്കറ്റിന് 124-റണ്‍സില്‍ ഒതുക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 19 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. പതും നിസംഗയുടെ 47 (28 പന്ത്) റണ്‍സാണ് ശ്രീലങ്കയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. കുശാല്‍ മെൻഡിസ് (10), ധനഞ്ജയ ഡിസില്‍വ (21), അസലങ്ക (19), മാത്യൂസ് (16) എന്നിവരാണ് ശ്രീലങ്കൻ നിരയില്‍ രണ്ടക്കം കടന്ന ബാറ്റ്സ്മാൻമാർ. മുസ്താഫിസുർ റഹ്മാൻ, റിഷാദ് ഹുസൈൻ എന്നിവർ മൂന്ന് വിക്കറ്റുകള്‍ വീതം നേടി. 

Advertisements

തസ്കിൻ അഹമ്മദ് രണ്ടും തൻസിം ഹസൻ സാകിബ് ഒരു വിക്കറ്റും നേടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന്റേത് പതിഞ്ഞ തുടക്കമായിരുന്നു. ഓപ്പണിങ് ബാറ്റർമാരായ തൻസിദ് ഹസൻ മൂന്ന് റണ്‍സെടുത്ത് പുറത്തായി. മറ്റൊരു ഓപ്പണർ സൗമ്യ സർകാർ സ്കോർ കാർഡ് ചലിപ്പിക്കാതെ പവലിയനിലെത്തി. ലിറ്റണ്‍ ദാസ് (36 റണ്‍സ്), തൗഹിദ് ഹൃദോയ് (40 റണ്‍സ്), മഹ്മുദുല്‍ (16 റണ്‍സ്) എന്നിവർ ബംഗ്ലാദേശ് ജയത്തില്‍ നിർണായക ശക്തികളായി. ഒരുവേള ശ്രീലങ്കൻ ബൗളർമാർ ബംഗ്ലാദേശിന്റെ വിജയ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയെങ്കിലും നിരാശയായിരുന്നു ഫലം. നുവാൻ തുഷാര നാല് വിക്കറ്റും വനിന്ദു ഹസരങ്ക രണ്ട് വിക്കറ്റും നേടി. ഡിസില്‍വ, പതിരണ എന്നിവർ ഓരോ വിക്കറ്റ് നേടി. ഗ്രൂപ്പ് ഡി-യില്‍ രണ്ട് മത്സരങ്ങള്‍ കളിച്ച ശ്രീലങ്ക രണ്ടിലും തോറ്റു. ആദ്യ മത്സരത്തില്‍ തന്നെ ബംഗ്ലാദേശ് ടൂർണമെന്റിലെ ആദ്യ വിജയം നേടി.

Hot Topics

Related Articles