ശ്രീജേഷ് സി ആചാരി
ചെന്നൈ : ക്രിക്കറ്റ് കരിയർ നശിപ്പിക്കുമെന്ന് മുൻ കാമുകി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പോലീസിനെ സമീപിച്ച് ക്രിക്കറ്റ് താരം കെസി കരിയപ്പ.തന്റെ ക്രിക്കറ്റ് കരിയർ നശിപ്പിക്കുമെന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് യുവതി തന്റെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയെന്നും താരം പോലീസിനോട് വ്യക്തമാക്കി. താൻ യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും എന്നാൽ യുവതി മയക്കുമരുന്നിന് അടിമയായതിനാൽ പിന്നീട് ബന്ധം വേർപെടുത്തിയെന്നും താരം പോലീസിനോട് പറഞ്ഞു. മദ്യപാനം ഉപേക്ഷിക്കാൻ യുവതിയെ പ്രേരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ ചെവിക്കൊണ്ടില്ലെന്നും തന്റെ പേര് എഴുതി വെച്ച് ആത്മഹത്യ ചെയ്യുമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നും കരിയപ്പ വ്യക്തമാക്കി.കരിയപ്പയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം 29 കാരനായ ക്രിക്കറ്റ് താരത്തിനെതിരെ യുവതി കഴിഞ്ഞ വർഷം പോലീസിൽ പരാതി നൽകിയിരുന്നു.കരിയപ്പ തന്നെ ഗർഭിണിയാക്കുകയും നിർബന്ധിതമായി ഗർഭച്ഛിദ്ര ഗുളികകൾ നൽകുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി 2022 ഡിസംബർ 31നാണ് ബഗലഗുണ്ടെ പോലീസിൽ യുവതി പരാതി നൽകിയത്.
കരിയപ്പ കേസ് അടിച്ചമർത്താൻ ശ്രമിച്ചുവെന്നും വിവാഹ വാഗ്ദാനം നൽകിയെന്നും ഇവർ ടൈംസ് ഓഫ് ഇന്ത്യയോടും പിന്നീട് വെളിപ്പെടുത്തിയിരുന്നു. അതേസമയം തനിക്കെതിരായ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് അറിയില്ലെന്നും യുവതി പറഞ്ഞു. ശനിയാഴ്ച കരിയപ്പയ്ക്കെതിരെ യുവതി ആർടി നഗർ പോലീസ് സ്റ്റേഷനിൽ വീണ്ടും പരാതി നൽകിയിട്ടുണ്ട്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിംഗ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളിൽ കളിച്ച താരമാണ് കെസി കരിയപ്പ.