ബ്രണ്ടന്റെ യമണ്ടൻ ഇമ്പാക്ട് ; ഇഴഞ്ഞു നീങ്ങിയ ക്രിക്കറ്റ് വേഗതയ്ക്ക് ടോപ് ഗിയർ പരിവേഷം ; അക്രമ ക്രിക്കറ്റിന്റെ പുതിയ കാലത്തെ അയാൾ എത്ര വേഗമാണ് ഇംഗ്ലീഷ് ക്രിക്കറ്റിൽ സന്നിവേശിപ്പിച്ചത് ; ബാസിന്റെ തന്ത്രം ഇംഗ്ലണ്ടിനെ ബാസ്ബോൾ ക്രിക്കറ്റിലേയ്ക്ക് ചുവടു മാറ്റുമ്പോൾ

സ്പോർട്സ് ഡെസ്ക് : ഒരാൾക്ക് ഒരു ടീമിനെ മെനഞ്ഞെടുക്കുന്നതിൽ ചെലുത്തേണ്ട സ്വാധീനം വളരെ വലുതാണ്. ടീമിലെ അംഗങ്ങളെ ആകെ മാനസികവും ശാരീരികവുമായി ചേർത്തു പിടിക്കുന്നതിൽ അയാൾ പുലർത്തേണ്ട ശ്രമകരമായ പ്രവർത്തി അത്ര നിസ്സാര കാര്യമല്ല. അയാൾ ടീമിന്റെ പരിശീലകൻ കൂടിയാകുമ്പോൾ ആ ഉത്തരവാദിത്വത്തിന്റെ കാഠിന്യമേറുന്നു.

Advertisements

ലോക ക്രിക്കറ്റ് ചരിത്രത്തിൽ നിരവധി ടീമുകളിൽ ഒട്ടനവധി പരിശീലകർ തങ്ങളുടെ ശേഷിയും കഴിവും പ്രകടമാക്കിയിട്ടുണ്ട് ടീമിൻറെ ആകെ പ്രകടനത്തെ കൂടുതൽ മികവുറ്റതാക്കാൻ പല പരിശീലകർക്കും കഴിഞ്ഞിട്ടുള്ളത് ചരിത്രമാണ്. എന്നാൽ ചരിത്രത്തിൽ പുതിയ വിപ്ലവഗാഥ രചിക്കുകയാണ് ഇംഗ്ലീഷ് ക്രിക്കറ്റും ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ആധുനിക പരിശീലകനായ ന്യൂസിലൻഡ് കാരനായ ഒരു കുറിയ മനുഷ്യനും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതെ ക്രിക്കറ്റിന്റെ പ്രാരംഭഘട്ടം മുതൽ ചേർത്ത് വായിക്കപ്പെടുന്ന ഇംഗ്ലീഷ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ ചരിത്ര ഏടുകളിൽ പുതിയ മാറ്റങ്ങളുടെ കാലം ശരവേഗത്തിൽ കൊത്തിയിടുകയാണ് ബ്രണ്ടൻ മക്കല്ലമെന്ന ആധുനിക കാലത്തിൻറെ പരിശീലകൻ . തീർച്ചയായും ഇംഗ്ലീഷ് ക്രിക്കറ്റിൽ പുതിയ യമണ്ടൻ ഇമ്പാക്ടിന് കളമൊരുക്കുക കൂടിയാണ് ബ്രണ്ടൻ എന്ന വിപ്ലവപരിശീലകൻ.

ആമയും മുയലും കഥയിൽ ഒരുപക്ഷേ മുയലിനെ പരാജയപ്പെടുത്തുന്നതിനായി ആമയുടെ വേഗം കൂട്ടുവാൻ പരിശീലിപ്പിച്ച് മത്സര രംഗത്ത് ഇറക്കുവാൻ ആരെങ്കിലും പരിശ്രമിച്ചു എന്ന് കേൾക്കുന്നത് എത്രകണ്ട് വിഡ്ഢിത്തം നിറഞ്ഞതാണ് എന്ന് നാം ചിന്തിച്ച് തുടങ്ങുന്നതു പോലെ തന്നെ ഗൗരവതരമായി കരുതി പോകേണ്ടുന്ന ഒന്ന് തന്നെയാണ് ഇവിടേയും സംഭവിക്കുന്നത്. ഒരു ബൗളറുടെ കണക്ക് കൂട്ടലുകൾ പിഴക്കുന്നതിലൂടെ ബാറ്ററുടെ മുന്നിലേക്ക് എത്തുന്ന മോശം ഡെലിവറിയിൽ മാത്രം ബാറ്റ് വെക്കുവാൻ ബാറ്റർമാരെ പഠിപ്പിച്ചിരുന്ന പരീക്ഷണത്തിന്റെ മത്സരക്രമമായിരുന്ന ചുവപ്പ് പന്തിന്റെ പരീക്ഷണ ക്രിക്കറ്റിനെ , പുതിയ തലത്തിലേക്ക് മാറ്റണമെങ്കിൽ ആ മാറ്റത്തിന്റെ അവകാശം പേറുവാൻ അയാൾക്ക് മാത്രമായിരിക്കും അർഹത .

മുന്നിലേക്ക് എത്തുന്ന പന്തിനെ ഇടംവലം നോക്കാതെ അതിർത്തി വര കടക്കുവാൻ പ്രേരിപ്പിക്കുന്ന അക്രമ ക്രിക്കറ്റിന്റെ പുതിയ കാലത്തെ അയാൾ എത്ര വേഗമാണ് ഇംഗ്ലീഷ് ക്രിക്കറ്റിൽ സന്നിവേശിപ്പിച്ചത്. ടീമിലെത്തിയതു മുതൽ ഭയമില്ലാതെ കളിക്കാനാണ് മക്കല്ലം തന്റെ കളിക്കാരോട് പറഞ്ഞത്. ഇംഗ്ലണ്ട് ടീമിൽ കോച്ചിന്റെ വാക്കുകൾ അക്ഷരം പ്രതി അനുസരിക്കുന്നതോ ജോണി ബെയർസ്റ്റോയും. ടെസ്റ്റിൽ ഇപ്പോൾ ഇംഗ്ലണ്ട് പുലർത്തുന്ന ഈ നിർഭയ സമീപനത്തിന് പിന്നിൽ അടുത്തകാലത്ത് ടീമിൽ വന്ന രണ്ട് മാറ്റങ്ങൾ തന്നെയാണ് കാരണം. അതു തന്നെയാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ സമവാക്യങ്ങൾ തന്നെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന ‘ബാസ്ബോൾ’ എന്ന പേരിനു പിന്നിലുള്ളതും.

പേര് പോലെ തന്നെ ക്രിക്കറ്റിലെ ഏറ്റവും കഠിനമായ ഫോർമാറ്റാണ് ടെസ്റ്റ് ക്രിക്കറ്റ്. ബാറ്ററായാലും ബൗളറായാലും ഫീൽഡർമാരായാലും എല്ലാ തരത്തിലും വിവിധ പരീക്ഷണങ്ങൾക്ക് വിധേയരാകുന്ന ഫോർമാറ്റ്. അതിനാൽ തന്നെ നിശ്ചിത ഓവർ ഫോർമാറ്റിൽ തിളങ്ങുന്നവർ ടെസ്റ്റിൽ മികവ് കാണിക്കണമെന്നില്ല, തിരിച്ചും.എന്നാൽ അഞ്ചു ദിവസം 15 സെഷനുകളിലായി ക്ഷമയും ശ്രദ്ധയും കൃത്യതയുമെല്ലാം ആവശ്യമുള്ള ടെസ്റ്റ് ക്രിക്കറ്റിന്റെ സമവാക്യങ്ങൾ ഈ അടുത്ത കാലത്തായി മാറ്റിയെഴുതുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം.ഇംഗ്ലണ്ടിന്റെ ഈ സമീപനത്തെ മക്കല്ലത്തിന്റെ നിക്ക്നെയിമായ ‘ബാസ്’ ചേർത്ത് ആരാധകർ ‘ബാസ്ബോൾ’ എന്ന് വിളിച്ചു.

പ്രതിരോധത്തിൽ ഊന്നിയ അക്രമണം മാത്രം ശീലമാക്കിയ ജോ റൂട്ട് ഉൾപ്പെടെയുള്ള താരങ്ങൾ തങ്ങളുടെ റൂട്ട് മാറ്റിയതും ഇതേ മക്കല്ലത്തിന്റെ ചിറകിലേറിത്തന്നെയായിരുന്നു. ആഷസ് പരമ്പരയിൽ ആര് ചാരമാകും എന്ന ചോദ്യത്തിന് മുന്നിൽ , തീക്കനൽ പോലെ പച്ചപ്പുൽ മൈതാനിയിൽ ആദ്യ പന്ത് മുതൽ കത്തി കയറുന്ന ഇംഗ്ലണ്ട് ആയിരിക്കില്ല എന്ന് ആരാധകരെ കൊണ്ട് പറയിപ്പിക്കുവാൻ മക്കല്ലത്തിനെ കൊണ്ട് കഴിയുന്നു എന്നത് തന്നെയാണ് അയാളുടെ വിജയവും. ഒന്നുറപ്പാണ് ഒരു ചരിത്രത്തെ ആകെ തിരുത്തിക്കുറിച്ചുകൊണ്ട് പുതിയ മാലപ്പടക്കത്തിന് അയാൾ തിരികൊളുത്തുമ്പോൾ തിരികെ മടങ്ങുന്ന കങ്കാരു പടക്ക് ഒരു ചാരമായെങ്കിലും അവശേഷിക്കുവാൻ കഴിയുന്നു എന്നത് തന്നെ ഭാഗ്യമായി നോക്കി കാണേണ്ടത് തന്നെയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.