ഇരട്ട സെഞ്ച്വറിക്കുതിപ്പിൽ ഖവാജ : ഇന്ത്യൻ സ്പിന്നിനെ മെരുക്കി ഓസീസ് ! ഖവാജയ്ക്ക് പിന്നാലെ ഗ്രീനിനും സെഞ്ച്വറി ; നാലാം ടെസ്റ്റിൽ ഓസീസ് 

അഹമ്മദാബാദ് : ആദ്യ രണ്ട് ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യൻ സ്പിന്നർമാർ കുഴിച്ച കുഴിയിൽ വീണ ഓസീസ് ബാറ്റർമാർ നാലാം ടെസ്റ്റിൽ തിരിച്ചടിക്കുന്നു. ഒന്നര ദിവസം ബൗൾ ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് വീഴ്ത്തിയെങ്കിലും രണ്ട് ഓസീസ് ബാറ്റർമാരാണ് സെഞ്ച്വറി നേടിയത്. ഒടുവിൽ വിവരം കിട്ടുമ്പോൾ ഓസീസ് എഴ് വിക്കറ്റ് നഷ്ടമാക്കി 401 റൺ നേടിയിട്ടുണ്ട്.

Advertisements

ആദ്യ ദിനം സെഞ്ച്വറി നേടിയ ഖവാജയ്ക്ക് പിന്നാലെ ഇന്ന് കാമറൂൺ ഗ്രീനാണ് സെഞ്ച്വറി നേടിയത്. 412 പന്തിൽ 21 ഫോറടിച്ച ഖവാജ 174 റണ്ണുമായി ഇന്ത്യൻ ബൗളർമാരെ വിറപ്പിച്ച് കീഴടങ്ങാതെ നിൽക്കുകയാണ്. ഖവാജയ്ക്കൊപ്പം ബാറ്റിങ്ങിനായി ഇന്ന് ഒത്ത് ചേർന്ന ഗ്രീൻ 170 പന്തിൽ 18 ഫോർ സഹിതം 114 റൺ അടിച്ചാണ് പുറത്തായത്. അശ്വിന്റെ പന്തിൽ ശ്രീകാർ ഭരത് പിടിച്ചാണ് ഗ്രീനിന്റെ പുറത്താകൽ. ഹാൻഡ് കോമ്പ് പുറത്തായ 170 ൽ ഒത്ത് ചേർന്ന ഖവാജയും ഗ്രീനും 378 ലാണ് പിരിഞ്ഞത്. ഇരുവരും ചേർന്ന് 208 റണ്ണാണ് കുട്ടി ചേർത്തത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗ്രീൻ വീണ അതേ റണ്ണിൽ തന്നെ അലക്സ് കാരിയെയും അശ്വിൻ വീഴ്ത്തി. പിന്നാലെ 387 ൽ ആറ് റണ്ണെടുത്ത സ്റ്റാർക്കിനെയും അശ്വിൻ വീഴ്ത്തി. എന്നാൽ , ഇരട്ട സെഞ്ച്വറിയിലേയ്ക്ക് കുതിക്കുന്ന ഖവാജയ്ക്ക് നാല് റണ്ണുമായി കൂട്ട് നിൽക്കുകയാണ് ലയോൺ. ഇന്ത്യൻ ബൗളർമാരിൽ അശ്വിൻ നാലും ഷമി രണ്ടും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. 

Hot Topics

Related Articles