ഏഴ് മാസത്തിനിടയിൽ നഷ്ടമാകുന്നത് നാലാമത്തെ പരമ്പര ; രാഹുലിന് പരിക്ക് വിനയായി  ; പന്ത് ക്യാപ്റ്റൻ

ഡല്‍ഹി : പരിക്കിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഇന്ത്യൻ ടി 20 ക്യാപ്റ്റൻ രാഹുൽ പരമ്പരയിൽ നിന്ന് പിന്മാറി. കഴിഞ്ഞ 7 മാസത്തിന് ഇടയില്‍  നാലാമത്തെ പരമ്പരയാണ് രാഹുലിന് നഷ്ടമാവുന്നത്.വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നാണ് സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പര നഷ്ടമായതിന് പിന്നാലെ രാഹുല്‍ പ്രതികരിച്ചത്. രാഹുലിന് പകരം റിഷഭ് പന്തായിരിക്കും ക്യാപ്റ്റൻ . ഹർദിക് പാണ്ഡ്യയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ .

Advertisements

രാഹുൽ ട്വിറ്ററിൽ കുറിച്ച പോസ്റ്റ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിശ്വസിക്കാന്‍ കഴിയുന്നില്ല. പക്ഷേ മറ്റൊരു വെല്ലുവിളി കൂടി ഇന്ന് എന്റെ മുന്‍പിലേക്ക് എത്തുന്നു. നാട്ടില്‍ ഇന്ത്യയെ നയിക്കാനുള്ള അവസരം മറ്റൊരു പരമ്ബരയില്‍ കൂടി എനിക്ക് നഷ്ടമായി. എന്നാല്‍ പുറത്തിരുന്ന് എന്റെ എല്ലാ പിന്തുണയും ഞാന്‍ അവര്‍ക്ക് നല്‍കുന്നു. നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും നന്ദി. പന്തിനും ടീമിനും എല്ലാ ആശംസകളും, രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

Hot Topics

Related Articles