മലയാളി ക്രിക്കറ്റ് ആരാധകർക്ക് ദുഃഖ വാർത്ത ; പ്രകടനം ശ്രദ്ധേയമായില്ല ; ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്

സ്പോർട്സ് ഡെസ്ക്ക് : ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് പ്രത്യേകിച്ച് മലയാളി ആരാധകർക്ക് ദുഃഖ വാർത്ത. വെസ്റ്റ് ഇൻഡീസിനെതിരായ ക്രിക്കറ്റ് മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം നടത്തുവാൻ കഴിയാതിരുന്ന സഞ്ജു അടുത്ത പരമ്പരകളിൽ ടീമിലുണ്ടാകില്ല എന്നാണ് പുറത്ത് വരുന്ന പുതിയ വാർത്തകൾ .ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നു കഴിഞ്ഞു. വിരാട് കോലി, കെ.എല്‍.രാഹുല്‍ തുടങ്ങിയ താരങ്ങള്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കുമ്പോള്‍ സഞ്ജു അടക്കമുള്ള യുവതാരങ്ങള്‍ പുറത്തിരിക്കേണ്ടി വരും. സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ തുടങ്ങിയവരും സ്‌ക്വാഡില്‍ ഉണ്ടാകും.
രോഹിത് ശര്‍മയായിരിക്കും ഇന്ത്യയെ നയിക്കുക. ഉപനായകനായി ഹാര്‍ദിക് പാണ്ഡ്യയെ പ്രഖ്യാപിക്കും.

Advertisements

സാധ്യത സ്‌ക്വാഡ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രോഹിത് ശര്‍മ (നായകന്‍)

കെ.എല്‍.രാഹുല്‍

വിരാട് കോലി

സൂര്യകുമാര്‍ യാദവ്

റിഷഭ് പന്ത്

ഹാര്‍ദിക് പാണ്ഡ്യ (ഉപനായകന്‍)

ദിനേശ് കാര്‍ത്തിക്ക്

രവീന്ദ്ര ജഡേജ

ബുവനേശ്വര്‍ കുമാര്‍

ജസ്പ്രീത് ബുംറ

യുസ്വേന്ദ്ര ചഹല്‍

അര്‍ഷ്ദീപ് സിങ്

ആവേശ് ഖാന്‍

ഇഷാന്‍ കിഷന്‍

രവി ബിഷ്‌ണോയ്

Hot Topics

Related Articles