നോട്ടിങ്ഹാം : ഇന്ത്യ- ഇംഗ്ലണ്ട് എകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും. ടി20 വിജയത്തിന്റെ ആത്മവിശ്വാസത്തിലാകും ഇന്ത്യ ഇന്ന് ഇറങ്ങുക. ഇന്ത്യൻ സമയം വൈകീട്ട് 5 മണി മുതൽ ഓവലിലാണ് മത്സരം തുടങ്ങുക. ടി20ക്ക് ശേഷം എകദിനത്തിലും പരമ്പര നേട്ടം സ്വന്തമാക്കുകയാണ് ഇന്ത്യന്‍ നിരയുടെ ലക്ഷ്യം.
പരിക്കു മൂലം വിരാട് കോഹ്ലി ആദ്യ മത്സരത്തില്‍ കളിച്ചേക്കില്ല. കോഹ്ലിയുടെ അഭാവത്തില്‍ സുര്യ കുമാര്‍ യാദവിന് അവസരം ലഭിച്ചേക്കും. ബാറ്റിങ് നിരയില്‍ ശ്രേയസ് അയ്യരും അവസാന പതിനൊന്നില്‍ എത്തിയേക്കും. ബോളിങ് നിരയില്‍ ജസ്പ്രിത് ബുംറയും മുഹമ്മദ് ഷമിയും എത്തുമ്പോള്‍ ഹര്‍ദിക്ക് പാണ്ഡ്യക്ക് ഒപ്പം ജഡേജയായിരിക്കും മധ്യനിരയില്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വന്തം നാട്ടില്‍ ഇന്ത്യക്കെതിരെ എകദിന പരമ്പരയെങ്കിലും സ്വന്തമാക്കാനായിരിക്കും ഇംഗ്ലണ്ടിന്റെ ലക്ഷ്യം. ജെയിസണ്‍ റോയിക്കൊപ്പം ജോണി ബെയര്സ്റ്റേയായിരിക്കും ഓപ്പണിങില്‍. ജോ റൂട്ട് വണ്ഡൌണായിട്ടായിരിക്കും എത്തുക.