സ്പോട്സ് ഡെസ്ക്
ജാഗ്രതാ ന്യൂസ്
പ്രാൽ:
ദക്ഷിണാഫ്രിക്കയുടെ രണ്ടു സെഞ്ച്വറികൾക്ക് ഇന്ത്യയ്ക്ക് മറുപടിയുണ്ടായിരുന്നത് മൂന്ന് അര സെഞ്ച്വറികൾ മാത്രമായിരുന്നു. കോഹ്ലിയും, ധവാനും ഒന്നു പിടിച്ച് നോക്കിയപ്പോൾ, വാലറ്റത്തെ കൂട്ടുപിടിച്ച് താക്കൂർ ഒന്നെറിഞ്ഞ് നോക്കിയെങ്കിലും മൂപ്പത് റണ്ണകകലെ കളി അവസാനിപ്പിച്ച് ഇന്ത്യ തിരിച്ച് കയറി.
സ്കോർ
ദക്ഷിണാഫ്രിക്ക
ബാറ്റിംങ്
296/4
ബാവുമ – 110
വാൻ ഡുസൻ – 129
ഇന്ത്യ
265/8
ധവാൻ – 79
കോഹ്ലി – 51
താക്കൂർ -50
ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ശേഷം കളത്തിലിറങ്ങിയ കോഹ്ലി കളം നിറഞ്ഞു കളിക്കുമെന്നു പ്രതീക്ഷിച്ച് കണ്ണിലെണ്ണയൊഴിച്ചാണ് ഇന്ത്യൻ ക്യാമ്പ് നോക്കിയിരുന്നത്. ഒന്ന് ചാറ്റൽ മഴയായി പെയ്തു തുടങ്ങിയ ക്യാപ്റ്റൻ കോഹ്ലി 63 പന്തിൽ 51 റണ്ണെടുത്ത് മടങ്ങിയെങ്കിലും പന്തടക്കമുള്ള യുവ രക്തങ്ങളുടെ തിളപ്പിലായിരുന്നു പിന്നീട് കണ്ണുടക്കിയത്. എന്നാൽ, വന്നവരെല്ലാം വാളും താഴെ വച്ച് വീരോചിതം മടങ്ങിയതോടെ, ചെറുത്തു നിൽക്കേണ്ട ചുമതല താക്കൂറിനായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോരാട്ടത്തിനു താക്കൂറിന് കൂട്ട് കിട്ടിയതാകട്ടെ നന്നായി ബാറ്റൊന്നു പിടിക്കാൻ പോലുമാകാത്ത വാലറ്റത്തെയും. 182 ൽ പന്ത് പോയതിനു പിന്നാലെ താക്കൂർ അയ്യരെയും, അശ്വിനെയും, ഭുവനേശ്വർകുമാരിനെയും, ബുംറയെയും കൂട്ടു പിടിച്ചൊന്നു പൊരുതി നോക്കി. വിജയിക്കുമെന്ന പ്രതീക്ഷയൊന്നും നൽകാനുള്ള കരുത്ത് ആ ബാറ്റിനില്ലായിരുന്നെങ്കിലും അടിച്ചു നോക്കിയ ശേഷം കീഴടങ്ങാനായിരുന്നു മനസ്. ഒടുവിൽ വിജയം എന്നത് ഏറെ എന്ന് ഉറപ്പിച്ച അവസാന പന്തിൽ ഒരു സിംഗിളിച്ച് താക്കൂർ തന്റെ അര സെഞ്ച്വറി കൂടി ഉറപ്പിച്ചു. ആദ്യ മത്സരത്തിൽ അങ്ങിനെ ഇന്ത്യയ്ക്ക് നല്ലൊരു തോൽവി.