ഡല്‍ഹി : ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ കളിച്ചിരുന്നില്ല.ഈ സീസണില്‍ ആദ്യമായി കുറഞ്ഞ ഓവര്‍ റേറ്റിന്റെ പേരില്‍ ഒരു ടീമിന്റെ് ക്യാപ്റ്റന്‍ കളിക്കാനാവാതെ പുറത്തായിരിക്കുകയാണ്. മത്സര വിലക്ക് നേരിട്ടതാണ് കാരണം.കുറഞ്ഞ ഓവര്‍ റേറ്റില്‍ പന്തെറിയുന്ന ടീമിന്റെ ക്യാപ്റ്റനാണ് മത്സര വിലക്ക് പലപ്പോഴും നേരിടേണ്ടി വരിക. ബാക്കിയെല്ലാവര്‍ക്കും മാച്ച് ഫീയുടെ പകുതിയോളമോ മുഴുവനുമായോ പിഴ മാത്രമാണ് ലഭിക്കുക. തുടര്‍ച്ചയായി കുറഞ്ഞ ഓവര്‍ നിരക്കില്‍ വീഴ്ച്ച വരുത്തിയതിനെ തുടര്‍ന്നാണ് റിഷഭ് പന്തിന് ആര്‍സിബിക്കെതിരായ മത്സരം നഷ്ടമായത്. എന്നാല്‍ ഡല്‍ഹിയില്‍ നിന്ന് വ്യത്യസ്ത പ്രതികരണമാണ് ഇക്കാര്യത്തില്‍ ഉണ്ടായത്.
അതേസമയം പന്തിന്റെ ഒരു മത്സരത്തിലെ വിലക്കില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഡയറക്ടര്‍ സൗരവ് ഗാംഗുലി ആകെ അസ്വസ്ഥനായിരുന്നു. ലെവല്‍ 1 കുറ്റമാണ് പന്ത് ചെയ്തതെന്നായിരുന്നു ബിസിസിഐയുടെ വിശദീകരണം. ഇതേ തുടര്‍ന്ന് മത്സര വിലക്കും അതോടൊപ്പം മുപ്പത് ലക്ഷം രൂപ പിഴയും താരത്തിന് ചുമത്തിയിരുന്നു.ഈ സീസണില്‍ ഇത് മൂന്നാം തവണയാണ് പന്ത് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ നടപടി നേരിടുന്നത്. എന്നാല്‍ വിലക്ക് ഈ സീസണില്‍ ആദ്യമായിട്ടായിരുന്നു. പന്തിന്റെ വിലക്കിനെതിരെ ബിസിസിസിഐ സമീപിച്ചിരുന്നു ടീം. അതില്‍ ഗാംഗുലി കുറ്റപ്പെടുത്തിയത് എല്ലാം സഞ്ജു സാംസണെ ആയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗാംഗുലിക്കൊപ്പം റിക്കി പോണ്ടിംഗും ബിസിസിഐ അധികൃതര്‍ മുന്നില്‍ ഹാജരായിരുന്നു. റിഷഭ് പന്തും ഹിയറിംഗിനെത്തി. രാജസ്ഥാന്‍ റോയല്‍സ് അടിച്ച 13 സിക്‌സറുകളും, അതിന് ശേഷം പന്ത് ബൗണ്ടറിയില്‍ നിന്ന് എടുത്ത് എറിയുന്നത് വരെയുള്ള സമയമായുള്ള 30 സെക്കന്‍ഡ് അനുവദിച്ചത് മൂന്ന് തവണ മാത്രമാണെന്ന് ഗാംഗുലി വാദിച്ചു.അതോടൊപ്പം സഞ്ജു സാംസണെയും ഗാംഗുലി കുറ്റപ്പെടുത്തി. സഞ്ജുവിന്റെ ഡിആര്‍എസ് മത്സരം വൈകിപ്പിച്ചു എന്നാണ് ഗാംഗുലി ഉന്നയിച്ചത്. മൂന്ന് മിനുട്ടാണ് റിവ്യുവിനായി നല്‍കാറുള്ളത്. എന്നാല്‍ അനുവദിച്ചതിലും കൂടുതല്‍ സമയം റിവ്യൂവിന് വേണ്ടി വന്നുവെന്നും, അത് സഞ്ജു അമ്പയര്‍മാരുമായി തര്‍ക്കിച്ചത് കൊണ്ടാണെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.
സഞ്ജുവിന്റെ വിവാദ പുറത്താകലായിരുന്നു ഗാംഗുലി ബിസിസിഐക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഷായ് ഹോപ്പായിരുന്നു ഈ വിവാദ ക്യാച്ചെടുത്തത്. റിവ്യുവും തുടര്‍ന്നുള്ള പ്രതിഷേധവുമെല്ലാം മൂന്ന് മിനുട്ട് പിന്നിട്ടിരുന്നു. അത് കുറഞ്ഞ ഓവര്‍ നിരക്കിന് കാരണമായിരുന്നു. ഡല്‍ഹി ബൗളര്‍മാര്‍ ധാരാളം വൈഡുകള്‍ എറിഞ്ഞത് കൊണ്ട് പന്തിന് കൂടുതല്‍ സമയം നഷ്ടപ്പെട്ടുവെന്നും പോണ്ടിംഗ് ചൂണ്ടിക്കാണിച്ചു.എന്നാല്‍ റിക്കി പോണ്ടിംഗിന്റെയും ഗാംഗുലിയുടെയും വാദങ്ങളെ ബിസിസിഐ തള്ളി. ഇരുവരുടെയും വാദങ്ങള്‍ക്ക് യാതൊരു തെളിവും കാണിക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ ഒരു മത്സരത്തില്‍ വിലക്ക് പന്തിന് ഏര്‍പ്പെടുത്തുമെന്നും മാച്ച് റഫറി അറിയിച്ചു.