അടിയോടടി : സൂര്യകുമാറിന്റെ ആക്രമണത്തിൽ ഇന്ത്യയ്ക്ക് ഉജ്വല വിജയം 

​ഗയാന: പ്രൊവിഡൻസ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇടവിട്ട് പെയ്ത മഴയക്കിടെ ബാറ്റിങ് വെടിക്കെട്ടുമായി സൂര്യകുമാർ യാദവ്. തോറ്റാൽ പരമ്പര നഷ്ടമെന്ന തിരിച്ചടി തൽക്കാലം ഒഴിവാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം 17.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 44 പന്തിൽ 10 ഫോറും നാല് സിക്സും സഹിതം 83 റൺസെടുത്ത സൂര്യകുമാർ യാദവാണ് മൂന്നാം ട്വൻ്റി 20യിലെ താരം. കുട്ടിക്രിക്കറ്റിൽ വേ​ഗത്തിൽ 100 സിക്സ് നേടുന്ന ഇന്ത്യക്കാരനെന്ന നേട്ടവും സൂര്യകുമാർ യാദവിന് സ്വന്തമായി.

Advertisements

മത്സരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ ബാറ്റിങ് വെടിക്കെട്ടിനാണ് വെസ്റ്റ് ഇൻഡീസ് ശ്രമിച്ചത്. ആദ്യ വിക്കറ്റിൽ കെയ്ൽ മയേഴ്സും ബ്രണ്ടൻ കിം​ഗും 55 റൺസ് കൂട്ടിച്ചേർത്തു. മയേഴ്സിനെ വീഴ്ത്തി അക്സർ പട്ടേലാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകിയത്. കഴിഞ്ഞ മത്സരത്തിൽ നിർത്തിയിടത്ത് നിന്ന് തന്നെ നിക്കോളാസ് പൂരൻ തുടങ്ങി. തകർപ്പൻ തുടക്കം കിട്ടിയ നിക്കോളാസ് പൂരനെ കുൽദീപ് യാദവിൻ്റെ പന്തിൽ മികച്ചൊരു സ്റ്റംമ്പിങ്ങിലൂടെ സഞ്ജു സാംസൺ മടക്കി. പിന്നാലെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്താൻ ഇന്ത്യയ്ക്ക് സാധിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബ്രണ്ടൻ കിം​ഗ് 42 പന്തിൽ 42 റൺസെടുത്തു. അവസാന ഓവറുകളിൽ അടിച്ചു തകർത്ത നായകൻ റോവ്മാൻ പവലാണ് വെസ്റ്റ് ഇൻഡീസിനെ 150 കടത്തിയത്. 19 പന്തിൽ ഒരു ഫോറും മൂന്ന് സിക്സും സഹിതം 40 റൺസെടുത്തു റോവ്മാൻ പവൽ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നിശ്ചിത 20 ഓവറിൽ വെസ്റ്റ് ഇൻഡീസ് 5 വിക്കറ്റിന് 159 റൺസെടുത്തു.

മറുപടി പറഞ്ഞ ഇന്ത്യയ്ക്ക് യശസി ജയ്സ്വാളിനെ ആദ്യ ഓവറിൽ നഷ്ടമായി. മോശം ഫോമിലുള്ള ശുബ്മാൻ ​ഗില്ലും വൈകാതെ മടങ്ങി. നാലാമനായി തിലക് വർമ്മ ക്രീസിൽ എത്തിയതോടെയാണ് ഇന്ത്യൻ ആരാധകരുടെ ആശങ്ക ഒഴിഞ്ഞു. തിലക് 49 റൺസെടുത്തു പുറത്താകാതെ നിന്നു. മത്സരം ജയിച്ചെങ്കിലും ഇന്ത്യയ്ക്ക് ആശ്വസിക്കാറായിട്ടില്ല. ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിച്ചാൽ മാത്രമെ ഇന്ത്യയ്ക്ക് പരമ്പര നഷ്ടം ഒഴിവാക്കാൻ കഴിയു.

Hot Topics

Related Articles