പരിശീലന മത്സരം ; ഡെ​ര്‍​ബി​ഷെ​യ​റി​നെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഡെ​ര്‍​ബി: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ട്വ​ന്‍റി-20 പ​രമ്പരയ്​ക്ക് മു​ന്നോ​ടി​യാ​യു​ള്ള ആ​ദ്യ പ​രി​ശീ​ല‌​ന മ​ത്സ​ര​ത്തി​ല്‍ ഡെ​ര്‍​ബി​ഷെ​യ​റി​നെ ഏ​ഴു വി​ക്ക​റ്റു​ക​ള്‍​ക്ക് ത​ക​ര്‍​ത്ത് ഇ​ന്ത്യ. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഡെ​ര്‍​ബി നി​ശ്ചി​ത 20 ഓ​വ​റു​ക​ളി​ല്‍ എ​ട്ടു വി​ക്ക​റ്റി​ന് 150 റ​ണ്‍​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ഇ​ന്ത്യ 16.5 ഓ​വ​റി​ല്‍ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്നു.

Advertisements

മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍, ദീ​പ​ക് ഹൂ​ഡ, സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് എ​ന്നി​വ​രു​ടെ മി​ക​ച്ച ബാ​റ്റിം​ഗാ​ണ് മ​ത്സ​രം ഇ​ന്ത്യ​ക്ക് അ​നാ​യാ​സ​മാ​ക്കി​യ​ത്. 37 പ​ന്തി​ല്‍ 5 ബൗ​ണ്ട​റി​ക​ളു​ടേ​യും ര​ണ്ട് സി​ക്സ​റു​ക​ളു​ടേ​യും സ​ഹാ​യ​ത്തോ​ടെ 59 റ​ണ്‍​സ് നേ​ടി​യ ഹൂ​ഡ​യാ​ണ് ടോ​പ് സ്കോ​റ​ര്‍. 30 പ​ന്തി​ല്‍ 38 റ​ണ്‍​സെ​ടു​ത്ത് സ​ഞ്ജു പു​റ​ത്താ​യി. സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് 22 പ​ന്തി​ല്‍ 35 റ​ണ്‍​സു​മാ​യും ദി​നേ​ഷ് കാ​ര്‍​ത്തി​ക്ക് ഏ​ഴു റ​ണ്‍​സു​മാ​യും പു​റ​ത്താ​കാ​തെ നി​ന്നു‌.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേ​രെ​ത്തെ, ആ​ദ്യം ബാ​റ്റ് ചെ​യ്ത ഡെ​ര്‍​ബി​യു​ടെ തു​ട​ക്കം ത​ക​ര്‍​ച്ച​യോ​ടെ​യാ​യി​രു​ന്നു. 43 റ​ണ്‍​സെ​ടു​ക്കു​ന്ന​തി​നു​ടെ മൂ​ന്നു പേ​ര്‍ പു​റ​ത്ത്. എ​ന്നാ​ല്‍ മാ​ഡ്സ​ന്‍ (28 റ​ണ്‍​സ്), കാ​ര്‍​ട് റൈ​റ്റ് (27 റ​ണ്‍​സ്), അ​ല​ക്സ് ഹ്യൂ​സ് (24 റ​ണ്‍​സ്) എ​ന്നി​വ​രു​ടെ മി​ക​വി​ല്‍ നി​ശ്ചി​ത 20 ഓ​വ​റു​ക​ളി​ല്‍ 150/8 എ​ന്ന പൊ​രു​താ​വു​ന്ന സ്കോ​റി​ലേ​ക്ക് ഡെ​ര്‍​ബി​ഷെ​യ​റെ​ത്തി‌. ഇ​ന്ത്യ​ക്കാ​യി അ​ര്‍​ഷ്ദീ​പ് സിം​ഗും, ഉ​മ്രാ​ന്‍ മാ​ലി​ക്കും ര​ണ്ട് വി​ക്ക​റ്റു​ക​ള്‍ വീ​തം വീ​ഴ്ത്തി.

Hot Topics

Related Articles