ങ്‌സ്ടൗണ്‍: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം അമേരിക്കയില്‍ അവസാന ഘട്ട പരിശീലനത്തിലാണുള്ളത്. ഇത്തവണ രോഹിത് ശര്‍മക്ക് കീഴില്‍ ശക്തമായ താരനിരയോടെയാണ് ഇന്ത്യ ലോകകപ്പിനിറങ്ങുന്നത്. വമ്പനടിക്കാരായ നിരവധി താരങ്ങള്‍ ഇന്ത്യക്കുണ്ട്. ഇവരില്‍ മിക്കവരും സ്പിന്നിനെ നന്നായി നേരിടുന്നവരാണ്. ഇതും ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ സജീവമാക്കുന്നു. ഇത്തവണത്തെ ടോപ് സ്‌കോറര്‍ ആരാവുമെന്നത് സംബന്ധിച്ച് പല ചര്‍ച്ചകളും പ്രവചനങ്ങളും സജീവമാണ്.
ഇപ്പോഴിതാ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ തന്റെ പ്രവചനം വ്യക്തമാക്കിയിരിക്കുകയാണ്. ടി20 ലോകകപ്പിലെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആരായിരിക്കുമെന്നാണ് ലാറ പ്രവചിച്ചിരിക്കുന്നത്. വിരാട് കോലി, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരെയെല്ലാം തഴഞ്ഞ ലാറ യശ്വസി ജയ്‌സ്വാളിനെയാണ് പിന്തുണക്കുന്നത്. ഇടം കൈയന്‍ ഓപ്പണറായ ജയ്‌സ്വാള്‍ അവസാന ഐപിഎല്ലില്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജസ്ഥാന്‍ റോയല്‍സ് താരമായ ജയ്‌സ്വാള്‍ പ്ലേ ഓഫ് മത്സരങ്ങളിലടക്കം തിളങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണത്തെ ടി20 ലോകകപ്പിലും ജയ്‌സ്വാള്‍ തിളങ്ങുമെന്നാണ് ലാറയുടെ വിലയിരുത്തല്‍. പ്രതിഭാശാലിയായ ജയ്‌സ്വാള്‍ ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ്. തുടക്കം മുതല്‍ കടന്നാക്രമിച്ച് കളിക്കാന്‍ ജയ്‌സ്വാളിന് കഴിവുണ്ട്. രോഹിത് ശര്‍മ, യശ്വസി ജയ്‌സ്വാള്‍ ഓപ്പണിങ് കൂട്ടുകെട്ടില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയുണ്ട്. ഈ കൂട്ടുകെട്ട് ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്.
ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമനാവുക ട്രാവിസ് ഹെഡാണെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയുടെ ഇടം കൈയന്‍ ഓപ്പണറായ ഹെഡ് തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഐപിഎല്ലില്‍ കാഴ്ചവെച്ചത്. ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ ശേഷിയുള്ള താരമാണ് ഹെഡ്. സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിടാന്‍ മിടുക്കനായതിനാല്‍ ഹെഡ് ലോകകപ്പില്‍ കസറാനാണ് സാധ്യത കൂടുതല്‍.
മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണറായ മാത്യു ഹെയ്ഡന്‍ വിരാട് കോലി റണ്‍വേട്ടക്കാരില്‍ ഒന്നാമനാവുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഐപിഎല്ലില്‍ റണ്‍വേട്ടക്കാരില്‍ കോലി ഒന്നാമതായിരുന്നു. മികച്ച ഫോമിലാണ് കോലി ലോകകപ്പിന് വരുന്നത്. എന്നാല്‍ ഇതുവരെ ഇന്ത്യന്‍ ടീമിനൊപ്പം അമേരിക്കയിലേക്ക് കോലിയെത്തിയിട്ടില്ല. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരം കോലി കളിച്ചേക്കില്ലെന്നാണ് വിവരം. ഇത്തവണത്തെ ഇന്ത്യയുടെ ലോകകപ്പിലെ ജയ പരാജയങ്ങള്‍ തീരുമാനിക്കുന്നതില്‍ വിരാട് കോലിയുടെ പ്രകടനം നിര്‍ണ്ണായകമാവും.
ടി20 ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായുള്ള കോലിയില്‍ നിന്ന് ഇത്തവണയും തകര്‍പ്പന്‍ പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം മുന്‍ ഇന്ത്യന്‍ താരം അമ്ബാട്ടി റായുഡു രോഹിത് ശര്‍മ ടോപ് സ്‌കോററാവുമെന്നാണ് പ്രവചിക്കുന്നത്. രോഹിത് ശര്‍മ അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ഓപ്പണറാണ്. ഐസിസി ട്രോഫികളില്‍ മികച്ച പ്രകടനം അദ്ദേഹത്തിന് അവകാശപ്പെടാനുമാവും. എന്നാല്‍ ഐപിഎല്ലില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് രോഹിത് കാഴ്ചവെച്ചത്.
ഫോമിലേക്കെത്തിയാല്‍ കത്തിക്കയറാന്‍ ഹിറ്റ്മാന് കഴിവുണ്ട്. രോഹിത്തിന്റെ സ്ഥിരതയും ചോദ്യമുയര്‍ത്തുന്നു. എന്തായാലും ഇന്ത്യ രോഹിത്തിന്റെ ബാറ്റിങ്ങില്‍ വലിയ പ്രതീക്ഷയാണ് വെച്ചിരിക്കുന്നത്. മുന്‍ ഇംഗ്ലണ്ട് താരം പോള്‍ കോളിങ് വുഡ് ജോസ് ബട്‌ലര്‍ ടോപ് സ്‌കോററാവുമെന്നാണ് പ്രവചിക്കുന്നത്. നിലവിലെ ചാമ്ബ്യന്മാരായ ഇംഗ്ലണ്ടിന്റെ നായകനായ ബട്‌ലര്‍ അവസാന ടി20 ലോകകപ്പിലും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് വിരാട് കോലിയാവും റണ്‍വേട്ടക്കാരില്‍ ഒന്നാമനെന്നാണ് അഭിപ്രായപ്പെട്ടത്. മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ഡേവിഡ് വാര്‍ണര്‍ ടോപ് സ്‌കോററാവുമെന്ന് പ്രവചിച്ചപ്പോള്‍ മുന്‍ ഇന്ത്യന്‍ പേസറും മലയാളിയുമായ ശ്രീശാന്ത് വിരാട് കോലിയാവും ഒന്നാമനെന്നാണ് വിലയിരുത്തിയത്. എന്തായാലും സ്പിന്നിനെ നന്നായി നേരിടുന്ന താരമാവും റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്തുകയെന്നുറപ്പാണ്.