ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മഴയെടുത്താൽ സെമി കളിക്കാതെ ഇന്ത്യ ഫൈനലിലെത്തുമോ ! നിയമങ്ങളിങ്ങനെ 

ന്യൂസ് ഡെസ്ക് : ഓസ്‌ട്രേലിയയില്‍ രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്ബേറ്റ നാണക്കേടിനു പകരം ചോദിക്കാനുള്ള അവസരമാണ് ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ടീം ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്.തുടര്‍ച്ചയായി രണ്ടാം തവണയും സെമി ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും കൊമ്ബുകോര്‍ക്കുകയാണ്. വ്യാഴാഴ്ച രാത്രി എട്ടു മുതല്‍ ഗയാനയിലാണ് ലോകം കാത്തിരിക്കുന്ന ഈ സൂപ്പര്‍ പോരാട്ടം. ബുധനാഴ്ച ആദ്യ സെമിയില്‍ സൗത്താഫ്രിക്കയും അഫ്ഗാനിസ്താനും കൊമ്ബുകോര്‍ക്കും.

Advertisements

ഈ ടൂര്‍ണമെന്റില്‍ ഇതിനകം പല മല്‍സരങ്ങളിലും മഴ വില്ലനായി മാറിയിരുന്നു. ഇന്ത്യയു ഇംഗ്ലണ്ടും തമ്മിലുള്ള സെമി ഫൈനല്‍ പോരാട്ടത്തിനും മഴ ഭീഷണിയുണ്ട്. മല്‍സരം നടക്കുന്ന ഗയാനയില്‍ വ്യാഴാഴ്ച ശക്തമായ മഴ പെയ്‌തേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതു സംഭവിക്കുകയാണെങ്കില്‍ മല്‍സരം ഉപേക്ഷിക്കപ്പെടാനും സാധ്യതയുണ്ട്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമി പോരാട്ടം മഴയെടുത്താല്‍ എന്തു സംഭവിക്കുമെന്നു നമുക്കു നോക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമി ഫൈനല്‍ പോരാട്ടം. ആദ്യ സെമി ഫൈനലിനു റിസര്‍വ് ദിനം അനുവദിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ രണ്ടാം സെമിക്കു റിസര്‍വ് ദിനമില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. കാരണം രണ്ടാം സെമിയും ഫൈനലും തമ്മില്‍ ഒരു ദിവസത്തെ ഇടവേള മാത്രമേയുള്ളൂ. ശനിയാഴ്ചയാണ് കലാശപ്പോരാട്ടം നടക്കാനിരിക്കുന്നത്. ഇന്ത്യ- ഇംഗ്ലണ്ട് സെമി ഫൈനല്‍ മഴ കാരണം തടസ്സപ്പെടുകയാണെങ്കില്‍ പരമാവധി 250 മിനിറ്റ് വരെ കളി പുനരാരംഭിക്കാനുള്ള സമയം അനുവദിക്കപ്പെട്ടിട്ടുണ്ട്.

മഴയെ തുടര്‍ന്നു മല്‍സരം പൂര്‍ത്തിയാക്കാന്‍ കഴിയാതെ ഉപേക്ഷിക്കപ്പെട്ടാല്‍ അതു ഇന്ത്യന്‍ ടീമിനെയായിരിക്കും ഏറ്റവുമധികം സന്തോഷിപ്പിക്കുക. കാരണം മല്‍സരം വേണ്ടെന്നു വയ്ക്കുകയാണെങ്കില്‍ സെമി ഫൈനല്‍ ജയിക്കാതെ തന്നെ ഇന്ത്യക്കു ഫൈനലില്‍ കടക്കാം. കാരണം സൂപ്പര്‍ എട്ടിലെ ഗ്രൂപ്പ് ഒന്നില്‍ 

ഒന്നാംസ്ഥാനക്കാരായാണ് ഇന്ത്യ സെമിയില്‍ കടന്നത്. മറുഭാഗത്തു ഇംഗ്ലണ്ടാവട്ടെ ഗ്രൂപ്പ് രണ്ടില്‍ സൗത്താഫ്രിക്കയ്ക്കു പിന്നില്‍ രണ്ടാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

2022ലെ കഴിഞ്ഞ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു നാണംകെട്ട പരാജയമാണ് ഇന്ത്യക്കു നേരിടേണ്ടി വന്നത്. രോഹിത് ശര്‍മയെയും സംഘത്തെയും ജോസ് ബട്‌ലറുടെ ടീം പത്തു വിക്കറ്റിനു വാരിക്കളയുകയായിരുന്നു. ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ലെന്നതു ഇന്ത്യക്കു വലിയ ക്ഷീണമായി മാറുകയും ചെയ്തിരുന്നു. അന്നു ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്ന ഭൂരിഭാഗം പേരും ഇപ്പോഴും ടീമിലുണ്ട്. കെഎല്‍ രാഹുല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ മാത്രമേ ഇത്തവണ ടീമില്‍ ഇടം പിടിക്കാതിരുന്നിട്ടുള്ളൂ.

169 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു ഇന്ത്യ അന്നു നല്‍കിയത്. ഹാര്‍ദിക് പാണ്ഡ്യയുടെയും (63) വിരാട് കോലിയുടെയും (50) ഫിഫ്റ്റികളാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. ഇന്ത്യക്കു ഈ ടോട്ടല്‍ പ്രതിരോധിക്കാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അലെക്‌സ് ഹേല്‍സ്- ബട്‌ലര്‍ ഓപ്പണിങ് ജോടി വെറും 16 ഓവറില്‍ ലക്ഷ്യത്തിലെത്തി. ഹേല്‍സ് 47 ബോളില്‍ 86ഉം ബട്‌ലര്‍ 49 ബോളില്‍ 80 റണ്‍സുമാണ് വാരിക്കൂട്ടിയത്.

അതേസമയം, ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യയുടെ സെമി പ്രവേശനം. ചിരവൈരികളായ പാകിസ്താനുള്‍പ്പെട്ട ഗ്രൂപ്പ് എയില്‍ നിന്നും ജേതാക്കളായി സൂപ്പര്‍ എട്ടിലെത്തിയ ഇന്ത്യ അവിടെയും ഫോം തുടര്‍ന്നു. കളിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ച്‌ ഇന്ത്യ സെമിയിലേക്കു മുന്നേറുകയായിരുന്നു,

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.