ജിദ്ദ : ഐ.പി.എല്‍. 2025 സീസണിന് മുന്നോടിയായുള്ള മെഗാതാരലേലത്തില്‍ നേട്ടംകൊയ്ത് ഇന്ത്യൻ പേസർമാർ. രണ്ടാംദിനത്തില്‍ പത്തു കോടി ലേലത്തുക കടക്കുന്ന ആദ്യതാരമായിരിക്കുകയാണ് ഭുവനേശ്വർ കുമാർ.10.75 കോടിക്കാണ് ഭുവിയെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയത്. ജോഷ് ഹേസല്‍വുഡിനൊപ്പം ഭുവിയും എത്തുന്നതോടെ ആർ.സി.ബിയുടെ ബൗളിങ് നിര ശക്തമാവുമെന്നാണ് കരുതുന്നത്.ചെന്നൈ സൂപ്പർ കിങ്സ് വിട്ട ദീപക് ചാഹറിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി.
9.25 കോടി രൂപയ്ക്കാണ് മുംബൈ ചാഹറിനെ ടീമിലെത്തിച്ചത്. കഴിഞ്ഞ മെഗാതാരലേലത്തില്‍ 14 കോടിക്ക് സ്വന്തമാക്കിയ താരത്തിനുവേണ്ടി ചെന്നൈ ലേലത്തിന്റെ അവസാനഘട്ടത്തില്‍ കൈയ്യുയർത്തിയെങ്കിലും മുംബൈ ഇന്ത്യൻസ് വിട്ടുകൊടുക്കാൻ തയ്യാറായില്ല.മുകേഷ് കുമാറിനെ എട്ടുകോടിക്കാണ് ആർ.ടി.എം. ഉപയോഗിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് ടീമില്‍ തിരിച്ചെത്തിയത്. താരത്തിനുവേണ്ടി പഞ്ചാബ് കിങ്സും ചെന്നൈ സൂപ്പർ കിങ്സും തമ്മില്‍ വാശിയേറിയ ലേലം നടന്നിരുന്നു. ആകാശ് ദീപിനെ എട്ടു കോടിക്ക് ലഖ്നൗ സൂപ്പർ ജയന്റ്സും സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്ബരയില്‍ സഞ്ചുവിനെ രണ്ടു മത്സരങ്ങളില്‍ പൂജ്യത്തില്‍ ബൗള്‍ഡ് ആക്കിയ മാർക്കോ ജൻസന് ഏഴുകോടി ലഭിച്ചു. പഞ്ചാബ് കിങ്സാണ് ജൻസനെ സ്വന്തമാക്കിയത്.ഓള്‍റൗണ്ടറായ ക്രുണാല്‍ പാണ്ഡ്യയെ 5.75 കോടിക്കാണ് ആർ.സി.ബി. ടീമിലെത്തിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിതീഷ് റാണയെ 4.2 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. കഴിഞ്ഞതവണ 18.5 കോടിക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയ സാം കറനെ വെറും 2.4 കോടിക്കാണ് ചെന്നൈ സൂപ്പർ കിങ്സ് തിരിച്ചെത്തിച്ചത്. അടിസ്ഥാന തുകയായ രണ്ട് കോടിക്കാണ് ഫാഫ് ഡു പ്ലെസിസിനെ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തിച്ചത്. വാഷിങ്ടണ്‍ സുന്ദർ 3.2 കോടിക്ക് ഗുജറാത്ത് ടൈറ്റൻസില്‍ എത്തി.