എപ്പോഴും ടൂർണമെൻ്റില്‍ ഇന്ത്യ വിജയിക്കുന്നതിന് അനുകൂലമായിരുന്നു : ഇന്ത്യയെ പിന്തുണച്ച് പാക് ഇതിഹാസ താരം ഷോയിബ് അക്തർ

സ്പോർട്സ് ഡെസ്ക് : ടി20 ലോകകപ്പ് കിരീടം നേടാൻ ഇന്ത്യക്ക് ആശംസകളുമായി മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. കഴിഞ്ഞ ഏകദിന ലോകകപ്പ് ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ താൻ ഏറെ വേദനിച്ചിരുന്നു എന്ന് പാകിസ്താൻ പേസർ പറഞ്ഞു.ഇത്തവണ ഇന്ത്യ കിരീടം നേടും എന്നും അക്തർ പറയുന്നു.

Advertisements

“ഞാൻ എപ്പോഴും ടൂർണമെൻ്റില്‍ ഇന്ത്യ വിജയിക്കുന്നതിന് അനുകൂലമായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ വർഷം ഇന്ത്യക്ക് ലോകകപ്പ് നേടാനാകാതെ വന്നത് എന്നെ വേദനിപ്പിച്ചു, അവർക്ക് ആ കിരീടം നഷ്ടപ്പെടാൻ പാടില്ലായിരുന്നു, കാരണം അവർ വിജയിക്കാൻ അർഹരായിരുന്നു,” അക്തർ തൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പറഞ്ഞു. “കപ്പ് നേടാൻ യോഗ്യനാണെന്നും രോഹിത് ശർമ്മ ആവർത്തിച്ച്‌ തെളിയിക്കുന്നുണ്ട്. അവൻ ഒരു വലിയ കളിക്കാരനാണ്, രോഹിത് നിസ്വാർത്ഥനായ ക്യാപ്റ്റനാണ്, ടീമിനായി മാത്രം കളിക്കുന്നു, ഒരു സമ്ബൂർണ്ണ ബാറ്ററാണ് അദ്ദേഹം” അക്തർ കൂട്ടിച്ചേർത്തു.

Hot Topics

Related Articles