സ്പോർട്സ് ഡെസ്ക്ക് : ട്വന്‍റി20 ഉള്‍പ്പെടെയുള്ള കുട്ടി ക്രിക്കറ്റിനോടാണ് ഇപ്പോള്‍ കാണികള്‍ക്ക് താല്‍പര്യം. ഏകദിന മത്സരങ്ങള്‍ക്ക് സ്റ്റേഡിയങ്ങള്‍ നിറക്കാൻ പാടുപെടുകയാണ് ക്രിക്കറ്റ് ബോർഡുകള്‍.ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലും കാര്യങ്ങള്‍ സമാനമായിരുന്നു. ഇന്ത്യയുടെ മത്സരങ്ങള്‍ മാറ്റി നിർത്തിയാല്‍, ബാക്കി ടീമുകളുടെ കളികള്‍ കാണാൻ സ്റ്റേഡിയത്തില്‍ പേരിനു മാത്രമാണ് കാണികളുണ്ടായിരുന്നത്. ഏകദിനങ്ങള്‍ ദൈർഘ്യമേറിയതുകൊണ്ടു തന്നെ കാണികള്‍ക്ക് വിരസത അനുഭവപ്പെടുന്നതായി മുൻ താരങ്ങള്‍ ഉള്‍പ്പെടെ അഭിപ്രായപ്പെട്ടിരുന്നു. ക്രിക്കറ്റ് കലണ്ടറില്‍നിന്ന് 50 ഓവര്‍ മത്സരങ്ങള്‍ തന്നെ ഒഴിവാക്കണമെന്ന് മുന്‍ പാകിസ്താന്‍ നായകൻ വസീം അക്രം അഭിപ്രായപ്പെട്ടിരുന്നു.
ഏകദിനം കൂടുതല്‍ ആകർഷകമാക്കാൻ ഫോർമാറ്റില്‍ മാറ്റംവരുത്തണമെന്ന് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കറും തുറന്നുപറഞ്ഞിരുന്നു. ആസ്ട്രേലിയയുടെ മുൻ നായകൻ ആരോണ്‍ ഫിഞ്ചും ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ വെട്ടിക്കുറക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഏകദിനങ്ങള്‍ ദൈർഘ്യമേറിയതിനാല്‍ ആരാധകരെ ആകർഷിക്കാൻ ഇനി സാധ്യത കുറവാണെന്നും മത്സരങ്ങള്‍ 40 ഓവറാക്കി കുറക്കണമെന്നുമാണ് മുൻ താരത്തിന്‍റെ അഭിപ്രായം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജൂണില്‍ ട്വന്റി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ ഈവർഷം കുറച്ച് ഏകദിന മത്സരങ്ങള്‍ മാത്രമാണ് പ്രധാന ടീമുകളെല്ലാം കളിക്കുന്നത്. ‘എന്‍റെ അഭിപ്രായത്തില്‍ ഏകദിനം വളരെ ദൈർഘ്യമേറിയതാണ്. ഇംഗ്ലണ്ടില്‍ അവർ പ്രോ-40 മത്സരങ്ങളുമായെത്തിയപ്പോള്‍ അതു വലിയ വിജയമായി. ഏകദിന മത്സരങ്ങള്‍ ഒരുപാടു നീളുന്നതായാണ് എനിക്കു തോന്നുന്നത്. 50 ഓവർ ക്രിക്കറ്റില്‍ ഒരു മണിക്കൂറില്‍ 11-12 ഓവറുകളൊക്കെയാണ് എറിയുന്നത്. ഇത് മടുപ്പിക്കുന്നു. ആരാധകരെ പരിഗണിച്ചാണു മത്സരം നടത്തേണ്ടത്’ -ഫിഞ്ച് പറഞ്ഞു.
വലിയ ടീമുകള്‍ ഏറ്റുമുട്ടുമ്ബോള്‍ 50 ഓവർ മത്സരങ്ങള്‍ ആവേശകരമാണ്. ഏകപക്ഷീയമായ മത്സരങ്ങള്‍ക്ക് 40 ഓവറാണ് ചേരുകയെന്നും ഫിഞ്ച് വ്യക്തമാക്കി.