ഇന്ത്യയില്‍ വന്ന് ലോകകപ്പ് കിരീടം നേടിയാല്‍ അത് ബി.സി.സി.ഐയുടെ മുഖത്ത് പാകിസ്താൻ നല്‍കുന്ന അടിയാകും ; ലോകകപ്പ് കളിക്കാനായി പാകിസ്താൻ ക്രിക്കറ്റ് ടീമിനെ ഇന്ത്യയിലേക്ക് അയക്കണമെന്ന നിര്‍ദേശവുമായി ഷാഹിദ് അഫ്രീദി

ലാഹോര്‍ : ഏകദിന ക്രിക്കറ്റ് ലോകകപ്പ് കളിക്കാനായി പാകിസ്താൻ ക്രിക്കറ്റ് ടീമിനെ ഇന്ത്യയിലേക്ക് അയക്കണമെന്ന നിര്‍ദേശവുമായി ഷാഹിദ് അഫ്രീദി. ഇന്ത്യയില്‍ വന്ന് ലോകകപ്പ് കിരീടം നേടിയാല്‍ അത് ബി.സി.സി.ഐയുടെ മുഖത്ത് പാകിസ്താൻ നല്‍കുന്ന അടിയാകുമെന്ന് മുൻ പാക് നായകൻ അഭിപ്രായപ്പെട്ടു.

Advertisements

പാകിസ്താൻ ആതിഥേയരാകുന്ന ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം പങ്കെടുക്കില്ലെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അഫ്രീദി അഭിപ്രായവുമായി രംഗത്തെത്തിയത്. ഇന്ത്യ പാകിസ്താനില്‍ കളിക്കാത്ത പക്ഷം വേദി ശ്രീലങ്കയിലേക്ക് മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഞങ്ങള്‍ ഇന്ത്യയിലേക്ക് പോകില്ല എന്ന് പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡ് എന്തിനാണ് പറയുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. അന്താരാഷ്ട്ര മത്സരങ്ങള്‍ നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കാൻ ശ്രമിക്കണം. ഇത്തരം കാര്യങ്ങള്‍ പോസിറ്റീവായി എടുക്കണം. പാകിസ്താൻ ഇന്ത്യയില്‍ പോയി ലോകകപ്പ് കളിച്ച്‌ കിരീടം നേടണം. അങ്ങനെയായാല്‍ അത് ബി.സി.സി.ഐയുടെ മുഖത്ത് പാകിസ്താൻ നല്‍കുന്ന അടിയാണ്. എവിടെപ്പോയി കളിച്ചാലും ജയിക്കാനാകുമെന്ന് പാകിസ്താൻ ലോകത്തിന് കാട്ടിക്കൊടുക്കണം’ – ഒരു പാക് മാധ്യമത്തോട് അഫ്രീദി പറഞ്ഞു.

Hot Topics

Related Articles