പാകിസ്ഥാനെ തോല്‍പ്പിക്കുന്നത് ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ലോകകപ്പ് വിജയിക്കുന്നതിനു തുല്യം : നവ്‌ജ്യോത് സിംഗ് സിദ്ദു

സ്പോർട്സ് ഡെസ്ക്ക് : പാകിസ്ഥാനെ തോല്‍പ്പിക്കുന്നത് ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ലോകകപ്പ് വിജയിക്കുന്നതിനു തുല്യമാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമൻ്റേറ്ററുമായ നവ്‌ജ്യോത് സിംഗ് സിദ്ദു.നാളെ ഇന്ത്യ ന്യൂയോർക്കിലെ നാസൗ കൗണ്ടി ഇൻ്റർനാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച്‌ പാകിസ്ഥാനെ നേരിടാൻ ഇരിക്കുകയാണ്.

Advertisements

“ഈ മത്സരത്തില്‍ ആരും തോല്‍വി സമ്മതിക്കില്ല, പ്രതികാരത്തിൻ്റെ സംസ്കാരമാണ് ഈ മത്സരത്തിനുള്ളത്, തോല്‍വി അത് ഉള്‍ക്കൊള്ളാൻ കഴിയാത്തതാണ്. ഇവിടെ ആരും പരാജയം ഏറ്റുവാങ്ങാൻ ആഗ്രഹിക്കുന്നില്ല, നിങ്ങള്‍ ആരോടും തോറ്റോളൂ പാകിസ്ഥാനെതിരെ തോല്‍ക്കരുത്, പാകിസ്ഥാനെതിരെ ജയിച്ചാല്‍, നിങ്ങള്‍ ഒരു ലോകകപ്പ് നേടിയത് പോലെയാണ്, ആളുകള്‍ അങ്ങനെയാണ് കാണുന്നത്,” – സിദ്ദു പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“ഇന്ത്യയെയും പാകിസ്താനെയും നോക്കിയാല്‍ ഒരു വശത്ത് ഉയർച്ചയും മറുവശത്ത് പതർച്ചയും ഉണ്ട്. പാകിസ്താൻ ഇംഗ്ലണ്ടിനെതിരെ തോറ്റു. നിങ്ങള്‍ ഒരു ടെസ്റ്റ് കളിക്കുന്ന രാജ്യമാണ് എഞിട്ടും നിങ്ങള്‍ യുഎസ്‌എയ്‌ക്കെതിരെ തോല്‍ക്കുന്നു. പാകിസ്ഥാൻ ടീമിന് ബാറ്റിംഗില്ല. നിങ്ങള്‍ക്ക് അവരെ വിശ്വസിക്കാൻ കഴിയില്ല. അതേസമയം, ടി20 ലോകകപ്പില്‍ ഇന്ത്യക്ക് നല്ല ബാലൻസുള്ള ടീമുണ്ട്, “സിദ്ദു കൂട്ടിച്ചേർത്തു. 

Hot Topics

Related Articles