സ്പോർട്സ് ഡെസ്ക്ക് : അഫ്ഗാനിസ്താനില്‍ നിന്ന് ഏറ്റ പരാജയം ഏറെ വേദനിപ്പിക്കുന്നു എന്ന് ബാബര്‍ അസം. ചരിത്രത്തില്‍ ആദ്യമായായിരുന്നു പാകിസ്താൻ അഫ്ഗാനിസ്താനോട് ഏകദിനത്തില്‍ പരാജയപ്പെട്ടത്.എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമാണ് അഫ്ഗാനിസ്താൻ ഇന്ന് നേടിയത്. പാകിസ്താന് ഇത് തുടര്‍ച്ചയായി മൂന്നാം പരാജയമാണ്.ഈ തോല്‍വി ഞങ്ങളെ വല്ലാതെ വേദനിപ്പിക്കുന്നു. ഞങ്ങള്‍ക്ക് നല്ല ടോട്ടല്‍ ഉണ്ടായിരുന്നു. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താനായില്ല.
ബൗളിംഗില്‍ ഞങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തിയില്ല. ഒരു ഡിപ്പാര്‍ട്ട്മെന്റില്‍ മോശമായാല്‍ പോലും നിങ്ങള്‍ക്ക് ഗെയിം നഷ്ടപ്പെടും.” ബാബര്‍ അസം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ഞങ്ങള്‍ ബൗണ്ടറികള്‍ തടയുന്നതില്‍ പരാജയപ്പെട്ടു. മധ്യ ഓവറുകളില്‍ ഞങ്ങള്‍ക്ക് വിക്കറ്റുകള്‍ ആവശ്യമായിരുന്നു, പക്ഷേ ഞങ്ങള്‍ക്ക് ഒന്നും എടുക്കാനായില്ല. മൂന്ന് ഡിപ്പാര്‍ട്ട്മെന്റുകളിലും നന്നായി കളിച്ചതിന്റെ എല്ലാ ക്രെഡിറ്റും അഫ്ഗാനിസ്ഥാനാണ്. അതുകൊണ്ടാണ് അവര്‍ വിജയിച്ചത്. ബൗളിംഗിലും ഫീല്‍ഡിങ്ങിലും ഞങ്ങള്‍ നല്ല ക്രിക്കറ്റ് കളിക്കുന്നില്ല.” ബാബര്‍ പറഞ്ഞു.
അടുത്ത മത്സരത്തില്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും. പാകിസ്താൻ ക്യാപ്റ്റൻ കൂട്ടിച്ചേര്‍ത്തു.