സ്പോർട്സ് ഡെസ്ക് : ആധുനിക ക്രിക്കറ്റില്‍ നിയമങ്ങള്‍ ബാറ്റര്‍മാര്‍ക്കു കൂടുതല്‍ അനുകൂലമാക്കി മാറ്റുന്ന തരത്തിലേക്ക് ഐസിസി പരിഷ്‌കരിച്ചതിനെ തിരെ രൂക്ഷമായ വിമര്‍ശനവുമായി പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍. താനുള്‍പ്പെടെയുള്ള കളിച്ചിരുന്ന കാലഘട്ടത്തില്‍ നിന്നും ക്രിക്കറ്റ് വളരെയധികം മാറിപ്പോയതായും അന്നു ബൗളര്‍മാര്‍ക്കു കുറേക്കൂടി പ്രാധാന്യം ഉണ്ടായിരുന്നവെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് ചൂണ്ടിക്കാട്ടി. ഈ കാലഘട്ടത്തിൽ ടെൻടുൽക്കർ കളിച്ചിരുന്നെങ്കിൽ ഒരു ലക്ഷം റൺസ് നേടുമായിരുന്നെന്നും അക്തർ പറഞ്ഞു.
ഇന്ത്യയുടെ മുന്‍ കോച്ച് രവി ശാസ്ത്രിയുമായുള്ള അഭിമുഖത്തിനിടെയാണ് ആധുനിക ക്രിക്കറ്റിനെ ബാറ്റര്‍മാരുടെ ഗെയിമാക്കി ഐസിസി മാറ്റിയെടുത്തതിനെതിരേ അക്തര്‍ ആഞ്ഞടിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇപ്പോഴത്തെ ക്രിക്കറ്റില്‍ നിങ്ങള്‍ക്കു രണ്ടു തവണ ന്യൂ ബോളെടുക്കാം. നിയമങ്ങള്‍ നിങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയിരിക്കുന്നു. അടുത്ത കാലത്തായി നിങ്ങള്‍ ബാറ്റര്‍മാര്‍ക്കു വളരെയധികം പ്രാമുഖ്യം നല്‍കുന്നു. നിങ്ങള്‍ക്കു ഇപ്പോള്‍ ഒരു മല്‍സരത്തില്‍ മൂന്ന് റിവ്യുകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിച്ചിരുന്ന സമയത്തു ഇതുപോലെ മൂന്നു റിവ്യുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം ഒരു ലക്ഷം റണ്‍സെങ്കിലും നേടുമായിരുന്നുവെന്നും ഷുഐബ് അക്തര്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറോടു തനിക്കു സഹതാപമാണുള്ളതെന്നു ഷുഐബ് അക്തര്‍ വ്യക്തമാക്കി. ഇതിനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചു. എനിക്കു സച്ചിനോടു ശരിക്കും സഹതാപം തോന്നുന്നു. ഇതിന്റെ കാരണം അദ്ദേഹം വസീം അക്രം, വഖാര്‍ യൂനുസ്, ഷെയ്ന്‍ വോണ്‍, ബ്രെറ്റ് ലീ, ഷുഐബ് അക്തര്‍ എന്നിവര്‍ക്കെതിരേയെല്ലാം കളിച്ചിട്ടുണ്ട്. പിന്നീട് പുതുതലമുറയിലെ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേയും ബാറ്റ് ചെയ്തു. അതുകൊണ്ടാണ് സച്ചിനെ ഏറ്റവും കടുപ്പമേറിയ ബാറ്ററെന്നു താന്‍ വിളിക്കുന്നതെന്നും അക്തര്‍ വിശദമാക്കി.