മുംബൈ: ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ട്വന്റ് 20 യിൽ ഇന്ത്യയ്ക്ക് ഉജ്വല വിജയം. 62 റണ്ണിനാണ് ഇന്ത്യ ശ്രീലങ്കയെ തകർത്തു വിട്ടത്. ആദ്യ വിക്കറ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹ്ത് ശർമ്മയും ഇഷാൻ കിഷനും ചേർന്ന് ടീം സ്‌കോർ നൂറ് കടത്തിയ ശേഷമാണ് കളം വിട്ടത്. പിന്നാലെ എത്തിയ ശ്രേയസ് അയ്യറും നന്നായി ബാറ്റ് ചെയ്തു. ഇതോടെ ഇന്ത്യ 200 ന് ഒരു റൺ അകലെ ബാറ്റിംങ് അവസാനിപ്പിച്ചു.
രോഹിത് 32 പന്തിൽ 44 ഉം, ഇഷാൻ കിഷൻ 56 പന്തിൽ 89 റണ്ണും എടുത്തു. ശ്രേയസ് അയ്യർ 28 പന്തിൽ 57 ഉം, ജഡേജ നാലു പന്തിൽ മൂന്നു റണ്ണെടുത്തു. മറുപടി ബാറ്റിംങിന് ഇറങ്ങിയ ശ്രീലങ്കയ്ക്കു വേണ്ടി ചന്ദിമൽ മാത്രമാണ് മാന്യമായ പ്രകടനം നടത്തിയത്. ആറു വിക്കറ്റ് നഷ്ടപ്പെടുത്തി 137 റൺ മാത്രമാണ് ലങ്കയ്ക്ക് നേടാൻ സാധിച്ചത്.