തുടക്കത്തിലെ അക്രമണ ശൈലി രോഹിത്തും വിരാടും തുടരണം ; ഇന്ത്യൻ ഓപ്പണർമാർക്ക് ബൗളിംഗ് കോച്ചിൻ്റെ ഉപദേശം

ന്യൂസ് ഡെസ്ക് : ബംഗ്ലാദേശിനെതിരായ സൂപ്പർ 8 മത്സരത്തില്‍ ആക്രമണപരമായ മനോഭാവമാണ് ഇന്ത്യയുടെ ഓപ്പണർമാരായ വിരാട് കോഹ്ലിയും രോഹിത് ശർമയും പുറത്തെടുത്തത്.കോഹ്ലിയുടെയും രോഹിത്തിന്റെയും ഈ സമീപനത്തെ പ്രശംസിച്ചു കൊണ്ടാണ് ഇന്ത്യയുടെ ബോളിംഗ് കോച്ച്‌ പരസ് മാമ്ബ്രെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. മത്സരത്തില്‍ ആദ്യ വിക്കറ്റില്‍ 22 പന്തുകളില്‍ 39 റണ്‍സ് കൂട്ടിച്ചേർക്കാൻ ഈ താരങ്ങള്‍ക്ക് സാധിച്ചിരുന്നു. രോഹിത് ശർമ 11 പന്തുകളില്‍ 23 റണ്‍സാണ് ബംഗ്ലാദേശിനെതിരെ നേടിയത്. 3 ബൗണ്ടറികളും ഒരു സിക്സറും രോഹിത്തിന്റെ ഇന്നിംഗ്സില്‍ ഉള്‍പ്പെട്ടു. കോഹ്ലി 28 പന്തുകളില്‍ 37 റണ്‍സും നേടുകയുണ്ടായി. ഇതിന് ശേഷമാണ് ഇരുവരെയും അഭിനന്ദിച്ചുകൊണ്ട് ബോളിങ്‌ കോച്ച്‌ രംഗത്ത് എത്തിയിരിക്കുന്നത്.

Advertisements

ഇരു താരങ്ങളുടെയും ഫോമിനെ സംബന്ധിച്ച്‌ ഇനിയും സംശയങ്ങള്‍ വയ്ക്കേണ്ട ആവശ്യമില്ല എന്നാണ് മാമ്ബ്രെ പറഞ്ഞിരിക്കുന്നത്. 2023 ഏകദിന ലോകകപ്പ് മുതല്‍ രോഹിത് തുടരുന്ന തന്റെ സ്വാഭാവിക മത്സരം തന്നെയാണ് 2024 ട്വന്റി20 ലോകകപ്പിലും കാണാൻ സാധിക്കുന്നത് എന്ന് മാമ്ബ്ര കരുതുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“ഇന്ത്യൻ പ്രീമിയർ ലീഗില്‍ തന്നെ വിരാട് കോഹ്ലിയുടെ ഇത്തരം പ്രകടനങ്ങള്‍ നമ്മള്‍ കണ്ടതാണ്. 2023 ലോകകപ്പിന് ശേഷം രോഹിത്തും ഇതേ ശൈലിയില്‍ തന്നെയാണ് കളിക്കുന്നത്. രണ്ടു താരങ്ങളും ഇപ്പോള്‍ മികച്ച ഫോമിലാണുള്ളത് എന്നാണ് ഞാൻ കരുതുന്നത്. എല്ലാ മത്സരങ്ങളിലും കൃത്യമായ തന്ത്രങ്ങളുമായാണ് നമ്മള്‍ മൈതാനത്ത് എത്തേണ്ടത്. ചില സമയത്ത് ചില താരങ്ങള്‍ കൃത്യമായി റിസ്ക് എടുക്കാൻ തയ്യാറാവണം. എതിർ ക്രീസിലുള്ള താരം കുറച്ചുകൂടി പ്രതിരോധ സമീപനം സ്വീകരിക്കുകയും വേണം. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കൂട്ടുകെട്ടുകള്‍ സംഭവിച്ചിരിക്കും. രോഹിത് നിലവില്‍ തന്നെ സ്വാഭാവിക രീതിയില്‍ തന്നെയാണ് കളിക്കുന്നത്.”- മാമ്ബ്രെ പറഞ്ഞു.

“മത്സരത്തില്‍ വിരാട് കോഹ്ലി പുറത്തെടുത്ത മനോഭാവം വളരെയധികം സന്തോഷം നല്‍കുന്നതാണ്. അത്തരത്തിലുള്ള മനോഭാവമാണ് വരും മത്സരങ്ങളിലും നമ്മള്‍ വച്ചുപുലർത്തേണ്ടത്. ഇത്തരം നിർണായകമായ മത്സരങ്ങളില്‍ വമ്ബൻ താരങ്ങളൊക്കെയും 40ഓ 50ഓ റണ്‍സ് എടുക്കുക എന്നത് പ്രാധാന്യമുള്ളതാണ്. അതേസമയം തന്നെ ഇത്തരം മനോഭാവവും മൈതാനത്ത് പുലർത്താൻ സാധിക്കണം. ഇത് ഒരുപാട് പോസിറ്റീവ്നെസ് നല്‍കുന്നതാണ്. ഒരു ബാറ്റിംഗ് യൂണിറ്റിന് ഇത്തരം മനോഭാവമാണ് ആവശ്യമെന്ന് ഞാൻ കരുതുന്നു. കഴിഞ്ഞ ലോകകപ്പുകളിലെല്ലാം നമ്മള്‍ ഇതിനെപ്പറ്റി സംസാരിക്കുകയും ചെയ്തതാണ്.”- മാമ്ബ്രെ കൂട്ടിച്ചേർക്കുന്നു.

എന്നിരുന്നാലും ഇതുവരെ ട്വന്റി20 ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാൻ വിരാട് കോഹ്ലിയ്ക്ക് സാധിച്ചിട്ടില്ല. തന്റെ പ്രതിഭയ്ക്കോത്ത് ഉയരുന്നതില്‍ കോഹ്ലി ഈ ലോകകപ്പില്‍ ഇതുവരെ പരാജയപ്പെടുകയാണ് ചെയ്തത്. 5 ഇന്നിംഗ്സുകള്‍ ഇതുവരെ കളിച്ച കോഹ്ലി 66 റണ്‍സ് മാത്രമാണ് നേടിയത്. 13.20 എന്ന ആവറേജിലാണ് കോഹ്ലിയുടെ പ്രകടനം. ലോകകപ്പിലെ ആദ്യ 3 മത്സരങ്ങളില്‍ 5 റണ്‍സ് മാത്രമാണ് കോഹ്ലിയ്ക്ക് നേടാൻ സാധിച്ചത്. ശേഷം അഫ്ഗാനിസ്ഥാനെതിരെ 24 റണ്‍സും ബംഗ്ലാദേശിനെതിരെ 38 റണ്‍സും കോഹ്ലി നേടുകയുണ്ടായി. എന്നിരുന്നാലും വരും മത്സരങ്ങളില്‍ കോഹ്ലി മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.