ഡൊമിനിക്ക : ടെസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലി ആദ്യ ഇരട്ട സെഞ്ചുറി കുറിച്ചത് വെസ്റ്റ് ഇൻഡീസിനെതിരെയാണ്.ഇത്തവണ വിൻഡീസില്‍ ഇറങ്ങുമ്ബോള്‍ ഒരുപിടി റെക്കോര്‍ഡുകള്‍ ലക്ഷ്യമായി കോലിക്ക് മുന്നിലുണ്ട്. അടുത്ത ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്പില്‍ ഇന്ത്യയുടെ ആദ്യ പരമ്ബരയാണ് വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്നത്. ഐപിഎല്ലില്‍ ഉജ്വല ബാറ്റിംഗ് പ്രകടനം നടത്തിയ വിരാട് കോലി വെസ്റ്റ് ഇൻഡീസിലും മികവ് ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ്. വെസ്റ്റ് ഇൻഡീസില്‍ നല്ല ഓര്‍മകളാണ് തനിക്കുള്ളതെന്ന് വിരാട് കോലി പറയുന്നു.
കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി സാക്ഷാല്‍ വിവിയൻ റിച്ചാര്‍ഡ്‌സിന് മുന്നില്‍ കുറിച്ച വിരാട് കോലി സെഞ്ചുറികളില്‍ റെക്കോര്‍ഡ് പ്രകടനം ലക്ഷ്യമിട്ടാണ് ഇപ്പോള്‍ മുന്നേറുന്നത്. വെസ്റ്റ് ഇൻഡീസിനെതിരെ ഏറ്റവുമധികം സെഞ്ചുറിയെന്ന നേട്ടത്തിന് മൂന്ന് ശതകം കൂടിയാണ് വിരാട് കോലിക്ക് വേണ്ടത്. 11 സെഞ്ചുറിയാണ് കോലിക്ക് വിൻഡീസിനെതിരെയുള്ളത്. സുനില്‍ ഗാവസ്‌കറും എ ബി ഡിവില്ലിയേഴ്‌സുമാണ്(13 വീതം) പട്ടികയില്‍ മുന്നില്‍. വിൻഡീസിനെതിരെ ഏറ്റവുമധികം റണ്‍സെന്ന റെക്കോര്‍ഡും കോലിക്ക് മുന്നിലുണ്ട്. മൂന്ന് ഫോര്‍മാറ്റിലുമായി 4120 റണ്‍സുള്ള ജാക്വസ് കാലിസ് മാത്രമാണ് കോലിക്ക് മുന്നിലുള്ള താരം. 467 റണ്‍സ് കൂടി നേടിയാല്‍ കോലിക്ക് കാലിസിനെ മറികടക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ട് ടെസ്റ്റിലും മൂന്ന് ഏകദിനത്തിലുമാണ് കോലി വിൻഡീസില്‍ കളിക്കുക. ട്വന്‍റി20 പരമ്പരയില്‍ വിരാട് കോലി കളിക്കുന്നില്ല. ഇനി ഒരിക്കല്‍ കൂടി വെസ്റ്റ് ഇൻഡീസിലേക്ക് പരമ്പരയ്ക്കായി ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ക്ക് അവസരമുണ്ടാകുമോയെന്ന് ഉറപ്പില്ലാത്തതിനാല്‍ വിരാട് കോലിയുടെ ഉജ്വലപ്രകടനം ഇത്തവണ പ്രതീക്ഷിക്കാം. ജൂലൈ 12ന് ഡൊമിനിക്കയില്‍ ആദ്യ ടെസ്റ്റും 23ന് ട്രിനിഡാഡില്‍ രണ്ടാം ടെസ്റ്റും തുടങ്ങും. ജൂലൈ 27ന് ബാര്‍ബഡോസിലാണ് വൈറ്റ് ബോള്‍ ക്രിക്കറ്റ് പരമ്പര ആദ്യ ഏകദിനത്തോടെ തുടങ്ങുന്നത്.