കിവീസിനെതിരെ ഓസീസ് വെടിക്കെട്ട് ; ന്യൂസിലാൻഡിനെതിരെ മികച്ച സ്കോർ ഉയർത്തി ഓസ്ട്രേലിയ

സ്പോർട്സ് ഡെസ്ക്ക് : ലോകകപ്പിലെ മറ്റൊരു ഹൈ വോള്‍ട്ടേജ് മത്സരത്തില്‍ ട്രാവിഡ് ഹെഡിന്റെ ഇടിവെട്ട് സെഞ്ചുറിയുടെ കരുത്തില്‍ ഓസീസിന് കൂറ്റൻ സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസീസ് 49.2 ഓവറില്‍ 388 റണ്‍സിന് എല്ലാവരും പുറത്തായി. അതേസമയം, മത്സരത്തില്‍ 67 പന്തില്‍ നിന്ന് 109 റണ്‍സാണ് ഓസ്ട്രേലിയൻ ഓപ്പണര്‍ ട്രാവിസ് ഹെഡ് അടിച്ചെടുത്തത്. വെറും 59 പന്തില്‍ നിന്നാണ് ഹെഡ് മൂന്നക്കം കടന്നത്.

Advertisements

മികച്ച ബൌളിങ്ങ്- ഫീല്‍ഡിങ്ങ് ഓള്‍റൗണ്ടര്‍മാരുള്ള ന്യൂസിലൻഡിന്റെ ടീമിനെയൊന്നാകെ ഞെട്ടിക്കുന്ന പ്രകടനമാണ് ഓസീസ് ധര്‍മ്മശാലയില്‍ പുറത്തെടുത്തത്. ആദ്യ വിക്കറ്റില്‍ 175 റണ്‍സിന്റെ കൂട്ടുകെട്ടാണ് വാര്‍ണര്‍-ഹെഡ് സഖ്യം പടുത്തുയര്‍ത്തിയത്. ആറ് കൂറ്റൻ സിക്സറുകളും അഞ്ച് ഫോറുകളും പുറത്താവുന്നതിന് മുൻപ് വാര്‍ണര്‍ (81) പറത്തി. ഓസീസ് ഇന്നിംഗ്സില്‍ പാറ്റ് കമ്മിൻസ് നാലും മാക്സ്വെല്‍ രണ്ടും സിക്സറുകള്‍ പറത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുവശത്ത് ഏഴ് പടുകൂറ്റൻ സിക്സറുകളും 10 ഫോറുകളുമടക്കമാണ് ട്രാവിഡ് ഹെഡ് (109) സെഞ്ചുറിയിലേക്ക് കുതിച്ചെത്തിയത്. വാലറ്റത്ത് ഗ്ലെൻ മാക്സ് വെല്‍ (24 പന്തില്‍ 41), ജോഷ് ഇംഗ്ലിസ് (38), പാറ്റ് കമ്മിൻസ് (37) എന്നിവരും റണ്‍റേറ്റ് ഉയര്‍ത്തി. മിച്ചെല്‍ മാര്‍ഷ് (36), സ്റ്റീവൻ സ്മിത്ത് (18), മാര്‍നസ് ലബൂഷാൻ (18) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

കീവീസ് ബൌളര്‍മാരില്‍ ഗ്ലെൻ ഫിലിപ്സും ട്രെന്റ് ബോള്‍ട്ടും മൂന്ന് വീതം വിക്കറ്റെടുത്തു. മിച്ചെല്‍ സാന്റ്നര്‍ രണ്ടും വിക്കറ്റെടുത്തു. ജെയിംസ് നീഷാമും മാറ്റ് ഹെൻറിയും ഓരോ വിക്കറ്റെടുത്തു.

Hot Topics

Related Articles