ഡല്‍ഹി : ഏകദിന ലോകകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി ഓസീസ്. 309 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്.ഓസ്‌ട്രേലിയ മുന്നോട്ടുവെച്ച 400 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഓറഞ്ച് പട 20.5 ഓവറില്‍ വെറും 90 റണ്‍സിന് ഓള്‍ഔട്ടായി.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ഡേവിഡ് വാർണർ , ഗ്ലെൻ മാക്സ് വെൽ എന്നിവർ സെഞ്ചുറി നേടി. ലോകകപ്പിലെ അതിവേഗ സെഞ്ചുറിയാണ് മാക്സ് വെൽ നേടിയത്. 40 പന്തുകളിൽ നിന്നാണ് താരം മിന്നുന്ന സെഞ്ചുറി നേടിയത്. ബോളിങ്ങില്‍ മിച്ചല്‍ മാര്‍ഷും ആദം സാമ്പയുമടക്കമുള്ള താരങ്ങള്‍ അവസരത്തിനൊത്ത് ഉയര്‍ന്നതോടെ ഓസ്ട്രേലിയ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. ടൂര്‍ണമെന്റിലെ തങ്ങളുടെ മൂന്നാം വിജയമാണ് ഓസ്ട്രേലിയ മത്സരത്തില്‍ സ്വന്തമാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മിച്ചല്‍ മാര്‍ഷിനെ(9) തുടക്കം തന്നെ നഷ്ടമായെങ്കിലും ഓസ്ട്രേലിയക്കായി ഡേവിഡ് വാര്‍ണര്‍ ക്രീസിലുറച്ചു. രണ്ടാം വിക്കറ്റില്‍ സ്റ്റീവൻ സ്മിത്തിനോപ്പം ചേര്‍ന്ന് ഒരു തകര്‍പ്പൻ കൂട്ടുകെട്ടാണ് വാര്‍ണര്‍ കെട്ടിപ്പടുത്തത്. 93 പന്തുകളില്‍ 104 റണ്‍സാണ് ഡേവിഡ് വാര്‍ണര്‍ മത്സരത്തില്‍ നേടിയത്. 11 ബൗണ്ടറികളും 3 സിക്സറുകളും വാര്‍ണറുടെ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. 71 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തും 62 റണ്‍സ് നേടിയ ലബുഷൈനും വാര്‍ണര്‍ക്ക് വളരെ മികച്ച പിന്തുണ നല്‍കി. ഇതോടെ ഓസ്ട്രേലിയൻ സ്കോര്‍ കുതിക്കുകയായിരുന്നു.
മത്സരത്തിന്റെ ഒരു ഭാഗത്ത് പോലും ഓസ്ട്രേലിയയുടെ മേല്‍ ആധിപത്യം സ്ഥാപിക്കാൻ നെതര്‍ലാൻഡ്സിന് സാധിച്ചില്ല. പൊരുതാൻ പോലും തയ്യാറാവാതെയാണ് നെതര്‍ലാൻഡ്സ് മത്സരത്തില്‍ വിറച്ചു വീണത്. മറുവശത്ത് ഓസ്ട്രേലിയക്ക് വേണ്ടി മിച്ചല്‍ മാര്‍ഷും ആദം സാമ്ബയുമടക്കമുള്ള ബോളര്‍മാര്‍ മികവുപുലര്‍ത്തി. സാമ്ബ മത്സരത്തില്‍ 3 ഓവറുകളില്‍ 8 റണ്‍സ് മാത്രം വിട്ടുനല്‍കി നാലു വിക്കറ്റുകള്‍ സ്വന്തമാക്കുകയുണ്ടായി.