ന്യൂസ് ഡെസ്ക് : ടി ട്വൻ്റി ലോകകപ്പിലെ ഏറ്റവും ആവേശകരമായ മല്‍സരം ആയിരിയ്ക്കും ഇന്ന് നടക്കാന്‍ പോകുന്നത്.വനിന്ദു ഹസരംഗയുടെ ശ്രീലങ്കയും എയ്ഡൻ മാർക്രമിൻ്റെ ദക്ഷിണാഫ്രിക്കയും 2024 ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരങ്ങളില്‍ പരസ്പരം ഏറ്റുമുട്ടും.ന്യൂയോർക്കിലെ നാസൗ കൗണ്ടി ഇൻ്റർനാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും.മത്സരം ഇന്ത്യയില്‍ രാവിലെ നാളെ എട്ട് മണിക്ക് ആയിരിയ്ക്കും സംപ്രേക്ഷണം ചെയ്യാന്‍ പോകുന്നത്.
ബംഗ്ലാദേശ്, നേപ്പാള്‍, നെതർലൻഡ്സ് എന്നിവർക്കൊപ്പം ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും ഗ്രൂപ്പ് ഡിയിലാണ്. എന്നത്തേയും പോലെ, ദക്ഷിണാഫ്രിക്ക ഇതാവണയും കപ്പ് ഉയർത്താനുള്ള ഫേവറിറ്റുകളാണ്.നെതർലൻഡിനെതിരായ ആദ്യ സന്നാഹ മത്സരത്തില്‍ 20 റണ്‍സിന് തോറ്റ ശ്രീലങ്ക രണ്ടാം മത്സരത്തില്‍ അയർലൻഡിനെതിരെ 41 റണ്‍സിന് വിജയിച്ചു. 2024ലെ ടി20 ലോകകപ്പിന് തൊട്ടുമുമ്ബ് ദക്ഷിണാഫ്രിക്കയെ വെസ്റ്റ് ഇൻഡീസിസ് വൈറ്റ് വാഷ് ചെയ്തു.ദക്ഷിണാഫ്രിക്ക ഒരു സന്നാഹ മത്സരവും കളിച്ചില്ല.