രചിൻ ! രാഹുലിന്റെ ‘ര’യും സച്ചിന്റെ ‘ചിനും’ ; ലോകകപ്പിലെ മിന്നും താരോദയമായി ന്യൂസിലൻഡിന്റെ രചിൻ രവീന്ദ്രയെന്ന ഇന്ത്യൻ വംശജൻ 

സ്പോർട്സ് ഡെസ്ക്ക് : ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ നീലക്കുപ്പായക്കാരായ ഇന്ത്യൻ താരങ്ങളേക്കാള്‍ മികച്ച ഫോമിലാണ് ന്യൂസിലൻഡിന്റെ 23കാരനായ ഇന്ത്യൻ വംശജൻ രചിൻ രവീന്ദ്ര.രണ്ട് മത്സരങ്ങളില്‍ നിന്ന് 174 റണ്‍സുമായി ടോപ് സ്കോറര്‍ പട്ടികയില്‍ രണ്ടാമതാണ് താരം. ലോകകപ്പ് സന്നാഹ മത്സരങ്ങളില്‍ ഉള്‍പ്പടെ രണ്ട് സെഞ്ചുറികളും ഒരു ഫിഫ്റ്റിയുമാണ് താരം ഇതുവരെ നേടിയിട്ടുള്ളത്. 184 റണ്‍സുമായി ന്യൂസിലൻഡിന്റെ സഹ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേയാണ് രചിന് മുന്നിലുള്ളത്.

Advertisements

ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ പേരു കേട്ട ഇംഗ്ലീഷ് പേസര്‍മാരെ തല്ലിപ്പതം വരുത്തിവിട്ടതില്‍ പ്രധാന പങ്ക് രചിനാണ്. 96 പന്തില്‍ നിന്ന് 123 റണ്‍സുമായി പുറത്താകാതെ നിന്ന താരം, ഓപ്പണിങ് വിക്കറ്റില്‍ ഡെവോണ്‍ കോണ്‍വേയ്ക്കൊപ്പം ചേര്‍ന്ന് 273 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടും പടുത്തുയര്‍ത്തിയിരുന്നു. 82 പന്തില്‍ നിന്നാണ് രചിൻ കരിയറിലെ ആദ്യ സെഞ്ചുറി നേടിയത്. കീവീസിനായി ലോകകപ്പില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയായി അദ്ദേഹം മാറി. വെറും 14 ഏകദിനങ്ങളാണ് യുവതാരം കളിച്ചിട്ടുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രചിൻ ജനിച്ചതും വളര്‍ന്നതും ന്യൂസിലൻഡിലെ വെല്ലിങ്ടണിലാണെങ്കിലും, മാതാപിതാക്കള്‍ രവി കൃഷ്ണമൂര്‍ത്തിയും ദീപ കൃഷ്ണമൂര്‍ത്തിയും ബെംഗളൂരു സ്വദേശികളാണ്. കടുത്ത ക്രിക്കറ്റ് ആരാധകനായ രവിയുടെ ഇഷ്ടതാരങ്ങള്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിനും, ഗ്രേറ്റ് ഇന്ത്യൻ വാള്‍ രാഹുല്‍ ദ്രാവിഡുമായിരുന്നു. ഈ താരങ്ങളോടുള്ള കടുത്ത ആരാധന കൊണ്ടാണ് രാഹുലിന്റെ ‘ര’യും സച്ചിന്റെ ‘ചിന്നും’ചേര്‍ത്ത് മകന് രചിൻ എന്ന് പിതാവ് പേരിട്ടത്.

സച്ചിനും ദ്രാവിഡും ഏറെ പ്രത്യേകതയുള്ള താരങ്ങളാണെന്ന് രചിൻ രവീന്ദ്ര പറയുന്നു. “ഞാൻ ഇവരുടെ ധാരാളം കഥകള്‍ കേട്ടും, വീഡിയോസ് കണ്ടുമാണ് വളര്‍ന്നത്. എന്റെ മാതാപിതാക്കളെ, പ്രത്യേകിച്ചും അച്ഛനെ പഴയ സ്കൂള്‍ ക്രിക്കറ്റ് താരങ്ങളും ഏറെ സ്വാധീനിച്ചിട്ടുണ്ട്.സച്ചിന്റെ വലിയ ആരാധകനാണ് ഞാൻ. ഒരുപാട് പേര്‍ക്ക് അങ്ങനെ തന്നെയായിരിക്കും. അദ്ദേഹത്തിന്റെ ബാറ്റിങ്ങ് രീതികളും ടെക്നിക്കുകളും കാണാൻ അതിമനോഹരമായിരുന്നു. ഞാനൊരു ഇടംകയ്യൻ ബാറ്ററായതിനാല്‍ ബ്രയാൻ ലാറയേയും കുമാര്‍ സംഗക്കാരയേയും ഏറെ ഇഷ്ടപ്പെടുന്നുണ്ട്. പക്ഷേ, തീര്‍ച്ചയായും സച്ചിനാണ് തന്റെ ഫേവറിറ്റ്,” രചിൻ പറഞ്ഞു.

Hot Topics

Related Articles