ലണ്ടൻ : ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ മൂന്നാം ദിവസം ചിരിപടര്‍ത്തി ഓസീസ് താരങ്ങളുടെ നടപടി. ഇന്ത്യൻ ഇന്നിങ്സില്‍ പതിനൊന്നാമനായി ഇറങ്ങിയ മുഹമ്മദ് സിറാജ് ഔട്ടായെന്ന് കരുതി ഡഗ്ഗൗട്ടിലേക്ക് മടങ്ങിയ ആസ്ട്രേലിയൻ താരങ്ങള്‍ക്കാണ് അമളി പിണഞ്ഞത്.ഡി.ആര്.എസില്‍ ഔട്ടല്ലെന്നു വ്യക്തമായതോടെ താരങ്ങള്‍ തിരിച്ച് ഗ്രൗണ്ടിലേക്ക് തന്നെ മടങ്ങുകയായിരുന്നു.
ഇന്ത്യ ഒൻപതിന് 294 എന്ന നിലയില്‍ നില്‍ക്കെയായിരുന്നു സംഭവം. കാമറോണ്‍ ഗ്രീൻ എറിഞ്ഞ ഓവറിലെ അഞ്ചാം പന്ത് പ്രതിരോധിക്കാനുള്ള സിറാജിന്റെ ശ്രമം പാളി. എല്‍.ബി.ഡബ്ല്യൂവാണെന്ന് ധരിച്ച് ഗ്രീനും ഓസീസ് താരങ്ങളും അപ്പീല്‍ ചെയ്തു. അംപയര്‍ ഔട്ട് നല്‍കുകയും ചെയ്തതോടെ ഒന്നും നോക്കാതെ ഓസീസ് താരങ്ങള്‍ ഗ്രൗണ്ട് വിട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിറാജ് ഡി.ആര്.എസ് അപ്പീല്‍ നല്‍കിയിട്ടും ഫലം അറിയാൻ കാത്തുനില്‍ക്കാതെ അമിത ആത്മവിശ്വാസത്തിലായിരുന്നു ഓസീസ് താരങ്ങളുടെ നടപടി. ഡേവിഡ് വാര്‍ണര്‍, ഉസ്മാൻ ഖവാജ, സ്റ്റീവ് സ്മിത്ത് തുടങ്ങിയവരെല്ലാം കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍, റിവ്യൂ പരിശോധനയില്‍ സിറാജിന്റെ ബാറ്റില്‍ പന്ത് തട്ടിയെന്ന് വ്യക്തമായതോടെ
അംപയര്‍ക്ക് തീരുമാനം മാറ്റേണ്ടിവന്നു.
ഇതോടെയാണ് ഡഗ്ഗൗട്ടിലെത്തിയ ഓസീസ് താരങ്ങള്‍ക്ക് തിരിച്ച് ഗ്രൗണ്ടിലേക്കു തന്നെ മടങ്ങേണ്ടിവന്നത്. രണ്ടാം ഇന്നിങ്സ് ഓപണ്‍ ചെയ്യാനായി ഖവാജയും വാര്‍ണറും ഇതിനകം പാഡ് അണിയുക കൂടി ചെയ്തിരുന്നുവെന്നതാണ് രസകരം.