പ്രമുഖരായ 10 പേർക്കെതിരെ പീഡന പരാതി നല്‍കിയ നടിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം; നടപടി ബന്ധുവായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ

എറണാകുളം: നടൻ മുകേഷ് ഉള്‍പ്പെടെ മലയാള സിനിമയിലെ പ്രമുഖരായ 10 പേർക്കെതിരെ പീഡന പരാതി നല്‍കിയ നടിക്കെതിരെ സംസ്ഥാന ക്രൈംബ്രാഞ്ചും തമിഴ്‌നാട് പൊലീസും അന്വേഷണം നടത്തും. നടിക്കെതിരെ ബന്ധുവായ യുവതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം.

Advertisements

പരാതിയില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം യുവതിയുടെ മൊഴി രേഖപ്പെടുത്തി. നടിക്കെതിരായ പോക്‌സോ കേസിന്റെ അന്വേഷണം തമിഴ്‌നാട് പൊലീസിന് കൈമാറാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് പൊലീസ് പറഞ്ഞു.
നടിക്ക് സെക്‌സ് മാഫിയയുമായി ബന്ധമുണ്ടെന്നായിരുന്നു ബന്ധുവായ യുവതിയുടെ പരാതി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2014 ല്‍ ചെന്നൈയില്‍ ഓഡിഷനെത്തിയപ്പോള്‍ ഒരു സംഘം ആളുകള്‍ക്ക് വഴങ്ങി കൊടുക്കാൻ തന്നെ നടി നിർബന്ധിച്ചതായി ബന്ധു പറഞ്ഞു. തന്റെ 10-ാം ക്ലാസ് പരീക്ഷ കഴിഞ്ഞ സമയത്തായിരുന്നു ഇതെന്നും യുവതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തന്റെ ചിത്രം നടി പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യുവതി വീണ്ടും പരാതിപ്പെട്ടിരുന്നു. നടിയുടെ സമൂഹമാദ്ധ്യമങ്ങളില്‍ നിന്നും ബന്ധുവിന്റെ ചിത്രങ്ങള്‍ നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

Hot Topics

Related Articles