ഹരിപ്പാട് :
പല്ലനയിൽ അയൽവാസിയുടെ മർദ്ദനമേറ്റ് 15 കാരന്റെ കണ്ണിനു ഗുരുതരമായി പരുക്കേറ്റു.പല്ലന കോട്ടക്കാട്ട് അനിലിന്റെ മകൻ അരുൺകുമാറിനാണ് പുറത്തും കണ്ണിന്റെ കൃഷ്ണമണിക്കും പരുക്കേറ്റത്.പല്ലന മുണ്ടാൻപറമ്പ് കോളനിയിലെ ശാർങ്ങധരാനാണ് (70)വേലി പ്പത്തൽ ഉപയോഗിച്ച് കുട്ടിയെ തലങ്ങും വിലങ്ങും അടിച്ചു പരിക്കേല്പിച്ചത്. അരുൺകുമാറിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം
അരുൺകുമാർ അയൽവാസികളായ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ ശാർ ങ്ങധരന്റെ ചെറുമക്കളുമുണ്ടായിരുന്നു അവരെ അടിച്ചു വീട്ടിൽകൊണ്ടുപോയശേഷം തിരിച്ചുവന്ന ഇയാൾ ഒരുകാരണവുമില്ലാതെ അരുൺകുമാറിനെയും കയ്യേറ്റം ചെയ്യുകയായിരുന്നു.
ഉടൻ തന്നെ വണ്ടാനം മെഡിക്കൽ കോളേജിലെത്തിച്ചു ചികിത്സ നൽകി വീട്ടിലെത്തിച്ച കുട്ടിയുടെ നില രാത്രിയോടെ വഷളായി ഇതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കൂട്ടുകാരുമൊത്തു കളിച്ചു ; അയൽവാസി പത്താം ക്ലാസുകാരന്റെ കണ്ണടിച്ച് തകർത്തു
Advertisements