ന്യൂസ് ഡെസ്ക്ക് : പന്ത്രണ്ട് പേരില്‍ നിന്ന് 80 ലക്ഷം തട്ടി കോണ്‍ഗ്രസ്സ് എസ് നേതാവ് രമ്യ ഷിയാസ് അറസ്റ്റില്‍. കുംബളം ടൗൺ പ്ലാസയില്‍ നിന്നാണിവര്‍ പിടിയിലായത്. ലിവില്‍ കഴിയവേയാണ് ഇവര്‍ പോലീസ് പിടിയിലാവുന്നത്. യൂത്ത് കോണ്‍ഗ്രസ്സ് എസിന്റെ ജില്ലാ വൈസ് പ്രസിഡന്റ് പദവി ദുരുപയോഗം ചെയ്ത് ഭരണ കക്ഷി നേതാക്കളുമായി ബന്ധമുണ്ട് എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പാവപ്പെട്ട ആളുകളില്‍ നിന്നും പണം കൈപ്പറ്റിയ ശേഷം തുക ഇരട്ടിപ്പിച്ചു നല് കാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് ഹൈക്കോടതി ജാമ്യം നിഷേധിച്ചിട്ടും ഒളിവില്‍ കഴിയുകയായിരുന്നു. എല്ലാ കോടതി കളും ജാമ്യം നിഷേധിച്ചിട്ടും ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല്. ഇതിനിടെ പുതുതായി ചാര്‍ജ് എടുത്ത് സിഐയുടെ നേതൃത്വത്തില്‍ കേസ് അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കുകയും ഇവരെ ടൗണ്‍ പ്ലാസയ്ക്ക് സമീപം വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ വാഹനം തടഞ്ഞു നിര്‍ത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ചേരാനല്ലൂര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ടി എസ് റെനീഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.