ചങ്ങനാശേരി: നിരവധി ക്രിമിനൽക്കേസിൽ പ്രതിയും, ഗുണ്ടയുമായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും നാട് കടത്തി. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസ്സിക്കുന്ന പായിപ്പാട് നാലുകോടി വേഷ്ണാൽ ഭാഗത്ത് വാലടിത്തറ ജിത്തു പ്രസാദിനെയാണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഐജി നാട് കടത്തിയത്.
കവർച്ച, നരഹത്യാശ്രമം, ആക്രമിച്ച് കഠിനദേഹോപദ്രവമേൽപ്പിക്കുക, വസ്തുവകകൾ നശിപ്പിക്കുക തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയാണ് ഇയാൾ. ഈ സാഹചര്യത്തിലാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തി നാട് കടത്തൽ നടപടി സ്വീകരിച്ചിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് ജിത്തു പ്രസാദിനെ ആറ് മാസത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തി ഉത്തരവായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉത്തരവ് ലംഘിച്ചുകൊണ്ട് ജില്ലയിൽ പ്രവേശിക്കുന്നത് മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം പൊലീസ് സ്റ്റേഷൻ പരിധിയിൽ ന്യായവിരോധമായി സംഘം ചേർന്ന് ദേഹോപദ്രവമേൽപ്പിക്കുക, അതിക്രമിച്ചുകയറി വസ്തുവകകൾ നശിപ്പിക്കുക, കവർച്ച, നരഹത്യാശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളയാളാണ്. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ വരും ദിവസങ്ങളിലും തുടരുന്നതാണ്.