മാള: ആള്‍താമസം ഉള്ള വീടുകളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയില്‍. മാള കുന്നിശ്ശേരി കൊടിയൻ വീട്ടില്‍ ജോമോൻ ദേവസി (37) യെയാണ് നെടുമ്ബാശ്ശേരി പൊലീസ് പിടികൂടിയത്. അകപ്പറമ്ബ് ഭാഗത്തെ ജിപ്പൂ വർക്കി എന്നയാളുടെ വീട്ടില്‍നിന്നും ഒരുലക്ഷത്തിലേറെ രൂപയാണ് ഇയാള്‍ മോഷ്ടിച്ചത്. വീടിൻ്റെ ജനല്‍ തുറന്ന് തോട്ടി ഉപയോഗിച്ച് ഒന്നാം നിലയിലെ പുറത്തേക്കുള്ള വാതില്‍ തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്. മൂന്ന് മുറികളിലെ അലമാരകളില്‍ സൂക്ഷിച്ച പണം എടുത്ത ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
തുടർന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. അന്വേഷണത്തില്‍ മാളയിലെ ആളൊഴിഞ്ഞ പ്രദേശത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്. മോഷ്ടാവിനെ ചോദ്യം ചെയ്തതില്‍ ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ പരിധിയില്‍ 2022 മുതല്‍ നാല് മോഷണങ്ങള്‍ നടത്തിയതായി പ്രതി സമ്മതിച്ചു. പാലാരിവട്ടം പൊലീസ് സ്റ്റേഷൻ പരിധിയില്‍ നിന്നും രണ്ട് മോഷണങ്ങള്‍ നടത്തിയതായും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ഇവിടെ നിന്നും മോഷ്ടിച്ചെടുത്ത സ്വർണം പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. അകപ്പറമ്ബില്‍ നിന്നും മോഷണം നടത്തിയ തുകയില്‍ നിന്ന് ഇരുപതിനായിരം രൂപക്ക് ലോട്ടറി ടിക്കറ്റെടുത്തു. പകല്‍ വീടുകള്‍ കണ്ടു വയ്ക്കുകയാണ് ഇയാള്‍ ആദ്യം ചെയ്യുന്നത്. ആള്‍താമസം ഉള്ള വീടുകളാണ് മോഷ്ടാവ് കണ്ടുവയ്ക്കുന്നത് വൈകീട്ടോടെ വീടിനു സമീപത്തുള്ള ആരും ശ്രദ്ധിക്കപ്പെടാത്ത സ്ഥലത്ത് ഒളിച്ചിരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാത്രി വീട്ടുകാർ ഉറങ്ങി എന്ന് ഉറപ്പു വരുത്തിയശേഷം ജനല്‍ വഴി അകത്തു കയറുകയാണ് ചെയ്യുന്നത്. ഇയാളുടെ മോഷണത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണ്. ആലുവ ഡിവൈഎസ്പി ടി. ആർ രാജേഷ് ഇൻസ്പെക്ടർ സാബുജി മാസ് , എസ്‌ഐമാരായ എം സി ഹരിഷ്, ജെ.എസ് ശ്രീജു, എ.എസ് ഐ റോണി അഗസ്റ്റിൻ, സി.പി.ഒ.മാരായ ഗയോസ് പീറ്റർ, ഇ എസ് സജാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ ഡി.വൈ.എസ്. പി.യുടെ നേതൃത്വത്തില്‍ മോഷണം നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.