ബാറുടമകളുടെ പണപ്പിരിവ് വിഷയത്തില്‍ കേസെടുക്കാനാവില്ലെന്ന് ക്രൈം ബ്രാഞ്ച്. കോഴ നടന്നതിന് തെളിവുകളില്ല. പ്രാഥമിക അന്വേഷണത്തില്‍ കേസെടുക്കാനുള്ള തെളിവ് ലഭിച്ചിട്ടില്ല. ബാർ കോഴ നടന്നിട്ടില്ലെന്ന് സ്ഥിരീകരിക്കുന്ന മൊഴികളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ആരും കോഴ നല്കാൻ ആവശ്യപ്പെട്ടില്ലെന്നും, പണപ്പിരിവ് കെട്ടിടം വാങ്ങാൻ വേണ്ടിയാണെന്നും ഇടുക്കിയിലെ ബാറുടമകള്‍ പറഞ്ഞു. ശബ്ദരേഖ ചോർത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ മാത്രം തുടർനടപടികള്‍ ഉണ്ടാകും.
Advertisements