ക്രൊയേഷ്യയെ തകർത്ത് യൂറോയിൽ സ്പാനിഷ് മുന്നേറ്റം : വിജയം എതിരില്ലാത്ത മൂന്ന് ഗോളിന് 

ബെർലിൻ: യൂറോ കപ്പ് ഫുട്ബോളിൽ സ്പെയ്നിന് വിജയത്തുടക്കം. എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക് സ്പാനിഷ് സംഘം ക്രൊയേഷ്യയെ തകർത്തെറിഞ്ഞു. മൂന്ന് ​ഗോളുകൾക്കൊപ്പം ശക്തമായ പ്രതിരോധവും യൂറോ മുൻ ചാമ്പ്യന്മാരുടെ വിജയത്തിൽ നിർണായകമായി. ആശ്വാസ ​ഗോൾ നേടാനുള്ള പെനാൽറ്റി അവസരം ക്രൊയേഷ്യയ്ക്ക് മുതലാക്കാനും കഴിഞ്ഞില്ല.

Advertisements

മത്സരത്തിന്റെ തുടക്കത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറി. എന്നാൽ വളരെ വേ​ഗത്തിൽ സ്പെയിൻ ടീം മത്സരത്തിൽ ആധിപത്യം സൃഷ്ടിച്ചു. ​ആദ്യ പകുതിയിൽ തന്നെ മൂന്ന് ​ഗോളുകൾ സ്പാനിഷ് സംഘം ക്രൊയേഷ്യൻ വലയിലെത്തിച്ചു. 29-ാം മിനിറ്റിൽ അൽവാരോ മൊറാട്ട, 32-ാം മിനിറ്റിൽ ഫാബിയൻ റൂയിസ്, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഡാനി കാര്‍വജാൾ എന്നിവർ ​ഗോളുകൾ നേടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരിച്ചടിക്കാനുള്ള ക്രൊയേഷ്യൻ ശ്രമങ്ങൾക്ക് ശക്തമായ സ്പാനിഷ് പ്രതിരോധം തടസമായി. ഒടുവിൽ ഒരു ആശ്വാസ ​ഗോളിനായി ക്രൊയേഷ്യയ്ക്ക് ലഭിച്ച പെനാൽറ്റി മുതലാക്കാനും കഴിഞ്ഞില്ല. ബ്രൂണോ പെറ്റ്‌കോവിച്ച് എടുത്ത പെനാൽറ്റി സ്പാനിഷ് കീപ്പർ ഉനൈ സിമോൺ തടഞ്ഞു. എന്നാൽ ഇവാന്‍ പെരിസിച്ചിന്റെ അസിസ്റ്റിൽ പെറ്റ്കോവിച്ച് ഇത് ​ഗോളാക്കി മാറ്റി. പക്ഷേ പെനാൽറ്റി എടുക്കും മുമ്പ് ക്രൊയേഷ്യൻ താരങ്ങൾ ബോക്സിനുള്ളിൽ ഓടിക്കയറിയതാണ് ഈ ​ഗോൾ നിഷേധിക്കാൻ കാരണം. ഇതോടെ എതിരില്ലാത്ത മൂന്ന് ​ഗോളിന്റെ വിജയം ആഘോഷിക്കാൻ സ്പാനിഷ് സംഘത്തിന് കഴിഞ്ഞു.

Hot Topics

Related Articles