കോട്ടയം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ അണ്ടർ 14 ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമായി ;  എറണാകുളം മുത്തൂറ്റ് , ഗേറ്റ് വേ തിരുവനന്തപുരം , ഗാലക്സി കോഴിക്കോട് , ഗോ ഗെറേറർസ് കണ്ണൂർ ടീമുകൾക്ക് വിജയം 

കോട്ടയം : കോട്ടയം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ അണ്ടർ 14 ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമായി. മാന്നാനം സെന്റ് എഫ്റേംസ് അക്കാദമിയിലും , കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ് മൈതാനത്തുമായാണ് മത്സരങ്ങൾ നടക്കുന്നത്. ഫെബ്രുവരി 11 ശനിയാഴ്ച നടന്ന മത്സരത്തിൽ , എറണാകുളം മുത്തൂറ്റ് , ഗേറ്റ് വേ തിരുവനന്തപുരം , ഗാലക്സി കോഴിക്കോട് , ഗോ ഗെറേറർസ് കണ്ണൂർ ടീമുകൾ വിജയിച്ചു. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്റെ ടൂർണമെന്റിന് മുന്നോടിയായാണ് മത്സരങ്ങൾ നടക്കുന്നത്. 

Advertisements

നാല് ടീമുകൾ ഉൾപ്പെടുന്ന നാല് പുളുകളായി നടക്കുന്ന മത്സരത്തിൽ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 16 ടീമുകളാണ് മത്സരിക്കുന്നത്. സെന്റ് ടോമിനിക് കോളേജ് മാനേജർ ഫാദർ മനോജ് പാലക്കുടിയിൽ കെ ഡി സി എ സെക്രട്ടറി സിബി ജോസഫ് എന്നിവർ ടീം അംഗങ്ങളിൽ നിന്നും അഭിവാദ്യം സ്വീകരിച്ചു. കോ ഓർഡിനേറ്റർ കെ.സി.എ അംഗം സനൽ കുമാർ നായർ , ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ.മോബി തോമസ്, ട്രഷറർ കെ.കെ അശോകൻ,  ജോ. സെക്രട്ടറി ഹരികൃഷ്ണൻ ,  , ഷാമോൻ പി എ , കെ സി എ ജേക്കബ് തോമസ്  എന്നിവരാണ് ടൂർണമെന്റിന് നേതൃത്വം നൽകുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്കോർ കാർഡ് 

മാന്നാനം സെന്റ് എഫ്രേംസ് ഗ്രൌണ്ട്. 

1. മുത്തൂറ്റ് എറണാകുളം.  186/7  (നിർമൽ 79  n o) 

ന്യൂ കിഡ്സ് ചെങ്ങന്നൂർ 104/10 (ശ്രീഹരി 43) 

മാൻ ഓഫ് ദ മാച്ച് – നിർമൽ (മുത്തൂറ്റ് എറണാകുളം) 

2. ഗേറ്റ് വേ തിരുവനന്തപുരം117/10 (23.3 ഓവർ) ഫെെറേറഴ്സ് ആല

പ്പുഴ 77/10. (18.3ഓവർ.) 

  പവൻരാജ് 3/15

മാൻ ഓഫ് ദ മാച്ച് – പവൻ രാജ് (ഗേറ്റ് വേ തിരുവനന്തപുരം) 

സെൻറ് ഡൊമിനിക്ക്സ്  കോളേജ് ഗ്രൌണ്ട് കാഞ്ഞിരപ്പള്ളി. 

3. ഗാലക്സി കോഴിക്കോട് 

129/8 (25 ഓവർ) 

അദ്വൈത് – 30

പത്തനംതിട്ട ഡിസിഎ 113/8 (25 ഓവർ) 

ആര്യൻ വിനോദ് – 41

അദ്വൈത് 2/22

മാൻ ഓഫ് ദ മാച്ച്- അദ്വൈത് കെ ഏ. (ഗാലക്സി കോഴിക്കോട്) 

4. ഗോ ഗെറേറർസ് കണ്ണൂർ  – 107/10 (21.3 ഓവർ)  ജിതിൻ  3/8

മാർഷൽസ് തിരുവനന്തപുരം

61/10 (17.3 ഓവർ)

ജിതിൻ 30, 

അയാൻ –  4/14

മാൻ ഓഫ് ദ മാച്ച്- ജിതിൻ  ബി വി – (മാർഷൽസ് തിരുവനന്തപുരം)

Hot Topics

Related Articles